"> കക്കാ ഇറച്ചി കൊള്ളി | Malayali Kitchen
HomeFood Talk കക്കാ ഇറച്ചി കൊള്ളി

കക്കാ ഇറച്ചി കൊള്ളി

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ ;-

കക്കയിറച്ചി – 100 ഗ്രാം
പെരുംജീരകം – 1 നുള്ള്
ഈർക്കിൽ/ സ്റ്റിക്‌സ് – കോർക്കാൻ ആവശ്യമുള്ളത്
മല്ലിപ്പൊടി – 1 നുള്ള്
ഗരം മസാല – 1 ടീസ്പൂൺ
മുളകുപൊടി – 1 1/4 ടീസ്പൂൺ
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂൺ
ഉപ്പ്
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം;-

ഒരു പാത്രത്തിൽ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഗരംമസാലയും മല്ലിപ്പൊടിയും പെരുംജീരകവും ഉപ്പും നന്നായി കുഴച്ചെടുക്കുക. ഇതിലേക്ക് വൃത്തിയാക്കിയ കക്കായിറച്ചിയിട്ട് യോജിപ്പിക്കണം.
ഇത് ഈർക്കിലി അല്ലെങ്കിൽ സ്റ്റിക്കിൽ ഓരോന്നായി കോർത്തെടുക്കുക. ഒരു ഈർക്കിലിൽ പരമാവധി 10 എണ്ണം. അങ്ങനെ കോർത്തു മാറ്റി വെയ്ക്കുക. ഈർക്കിൽ ഉപയോഗിച്ചാൽ സൂപ്പർ ടേസ്റ്റാണ്. കോർത്തു വെച്ചതിന്റെ മുകളിലൂടെ വെളിച്ചെണ്ണ തൂകണം. ഗ്യാസ് സ്റ്റൗ / തീക്കനൽ ഉള്ള അടുപ്പിൽ കോർത്തു വച്ചിരിക്കുന്ന കക്ക കൊള്ളികൾ പരമാധി 5 മിനിറ്റ് എന്ന രീതിയിൽ രണ്ടു വശവും കറക്കി ചുട്ടെടുക്കാം. കരിഞ്ഞുപോകരുത്.

Leave a Reply

Your email address will not be published. Required fields are marked *