21 September, 2020
വെർമിസെല്ലി പായസം ജെല്ലി കേക്ക്

ചേരുവകൾ;-
വെർമിസെല്ലി – 1 കപ്പ്
പാൽ – 2 ലിറ്റർ
നെയ്യ് – 3 സ്പൂൺ
ഏലയ്ക്കായ – 4 എണ്ണം
കിസ്മിസ്, കശുവണ്ടിപരിപ്പ് – 20 എണ്ണം വീതം
പഞ്ചസാര – 2 കപ്പ്
കണ്ടൻസ്ഡ് മിൽക്ക് – 1/4 കപ്പ്
ജെലാറ്റിൻ – 50 ഗ്രാം
വെള്ളം – 3/4 ലിറ്റർ
തയാറാക്കുന്ന വിധം;-
പാനിൽ നെയ് ഒഴിച്ച് കശുവണ്ടിയും കിസ്മിസും വറുത്ത് മാറ്റുക. ഇതിൽ വെർമിസെല്ലിയും വറുത്ത് മാറ്റുക. ഇതിലേക്ക് 2 സ്പൂൺ പഞ്ചസാരയിട്ട് കാരമലൈസ് ചെയ്യുക. നല്ല ഗോൾഡൻ ബ്രൗൺ കളർ ആവുമ്പോൾ ചൂട് പാലൊഴിച്ച് ഇളക്കിച്ചേർക്കുക. പാൽ നന്നായി തിളച്ച് കുറുകുമ്പോൾ വെർമിസെല്ലി ചേർക്കുക. വെർമിസെല്ലി മുക്കാൽ വേവാകുമ്പോൾ 1 കപ്പ് പഞ്ചസാര ചേർത്ത് നന്നായി വേവിക്കുക . ഇതിലേക്ക് ഏലയ്ക്കായയും വറുത്ത് വച്ചിരിക്കുന്ന നട്സിൽ നിന്നും 5 എണ്ണം വീതം ചേർക്കുക . നന്നായി കുറുകുന്നതുവരെ തീകുറച്ചു ഇളക്കിക്കൊണ്ടിരിക്കുക.
ഈ സമയം വേറൊരു പാത്രത്തിൽ വെള്ളവും ഒരുകപ്പ് പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് കാൽകപ്പ് വെള്ളത്തിൽ കലക്കിയ ജെലാറ്റിൻ ചേർത്ത് തിളപ്പിച്ചെടുക്കുക.
ഒരു കേക്ക് ടിന്നിൽ 1/4 ഇഞ്ച് കനത്തിൽ ജെലാറ്റിൻ ഒഴിച്ച് മാറ്റിവച്ചിരിക്കുന്ന നട്സ് നിരത്തിവയ്ക്കുക. പകുതി സെറ്റ് ആവാൻ ഫ്രിഡ്ജിൽ വയ്ക്കുക. ജെലാറ്റിൻ നിന്നും ഒരുകപ്പ് മാറ്റി വയ്ക്കുക. ബാക്കിയുള്ള ജെലാറ്റിനിലേക്ക് നന്നായി കുറുകിയ ഒരു കപ്പ് പായസം ചേർത്ത് മിക്സ് ചെയ്യുക. ഇത് പകുതി സെറ്റായ കേക്ക് ടിന്നിലേക്ക് മാറ്റി വീണ്ടും ഫ്രിഡ്ജിൽ വയ്ക്കുക. ഇതും പകുതി സെറ്റ് ആകുമ്പോഴേക്കും ബാക്കിയുള്ള ജെലാറ്റിൻ കൂടി മുകളിൽ പതുക്കെ ഒഴിച്ച് ഫ്രിഡ്ജിൽ വച്ച് സെറ്റ് ചെയ്തെടുക്കുക.
നന്നായി സെറ്റ് ആയതിനുശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി വിളമ്പാം.