21 September, 2020
വെർമിസെല്ലി പൊട്ടറ്റോ ചീസ് ബോൾ

ചേരുവകൾ ;-
വെർമിസെല്ലി – 1 കപ്പ്
ഉരുളകിഴങ്ങ് – 1 എണ്ണം (പുഴുങ്ങിയത്)
കാരറ്റ് – 1 എണ്ണം (ചീകിഎടുത്തത്)
സവാള – 1 എണ്ണം
കാപ്സിക്കം – 1 എണ്ണം
ചീസ് ക്യൂബ് – ¼ കപ്പ്
വെർമിസെല്ലി പൊടിച്ചത് – 50 ഗ്രാം
മുട്ട – 1 എണ്ണം
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം;-
1. ഒരു പാനിൽ രണ്ട് കപ്പ് വെള്ളമെടുത്ത് വെർമിസെല്ലി വേവിച്ച് എടുക്കുക.
2. വേവിച്ച വെർമിസെല്ലി, ഉരുളക്കിഴങ്ങ്, കാരറ്റ്, സവാള, കാപ്സികം, ഉപ്പ്, കുരുമുളക് എന്നിവ ഒന്നിച്ച് യോജിപ്പിക്കുക.
3. മിക്സ് ചെയ്തവ കുറച്ച് എടുത്ത് കൈകൊണ്ട് ഒന്ന് പരത്തി അതിന്റെ ഉള്ളിൽ ചീസ് ക്യൂബ് വെച്ച് ഉരുളകളാക്കി എടുക്കുക.
4. ഉരുളകൾ മുട്ട അടിച്ചതിൽ മുക്കി, പൊടിച്ച വെർമിസെല്ലിൽ മുക്കി ചെറിയ തീയിൽ എണ്ണയിൽ പൊരിച്ച് എടുക്കുക.