"> ചിക്കന്‍ സ്റ്റ്യൂ | Malayali Kitchen
HomeFood Talk ചിക്കന്‍ സ്റ്റ്യൂ

ചിക്കന്‍ സ്റ്റ്യൂ

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകള്‍

ചിക്കന്‍- അരക്കിലോ
എണ്ണ- നാല് ടേബിള്‍ സ്പൂണ്‍
സവാള- രണ്ട്, ചെറുതായി അരിഞ്ഞത്
ചുവന്ന മുളക്- ഒന്ന്, അരിഞ്ഞത്
പച്ചമുളക്- രണ്ട്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിള്‍ സ്പൂണ്‍
തക്കാളി- രണ്ട്, അരിഞ്ഞത്
ഉരുളക്കിഴങ്ങ്- രണ്ട്, വേവിച്ചുടച്ചത്
തേങ്ങാപ്പാല്‍- ഒന്നാംപാലും, രണ്ടാംപാലും, ഒരു തേങ്ങയുടേത്
ഉപ്പ്- പാകത്തിന്
കുരുമുളക്‌പൊടി- ആവശയത്തിന്
മല്ലിയില- ഒരുപിടി
നാരങ്ങ- ഒന്ന്

തയ്യാറാക്കുന്ന വിധം

ഒരു കുഴിവുള്ള പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ അതിലേക്ക് സവാള, ചുവന്നമുളക്, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് ഇളക്കുക. ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ചിക്കന്‍ ചേര്‍ത്ത് മൂന്ന് മിനിറ്റുകൂടി വഴറ്റാം. ഇതിലേക്ക് തക്കാളി ഉരുളക്കിഴങ്ങ്, രണ്ടാംപാല്‍ എന്നിവ ചേര്‍ത്ത് വീണ്ടും ഇളക്കുക. തിളവരുമ്പോള്‍ പാകത്തിന് ഉപ്പും കുരുമുളക്‌പൊടിയും വെള്ളവും ചേര്‍ത്ത് ചെറുതീയില്‍ അടച്ചുവച്ച് വേവിക്കുക. ചിക്കന്‍ വെന്താല്‍ ഒന്നാം പാല്‍ ചേര്‍ക്കാം. തിളക്കുമ്പോള്‍ തീ കെടുത്തി മല്ലിയില കൊണ്ട് അലങ്കരിക്കാം. ആവശ്യമെങ്കില്‍ ഒരു നാരങ്ങയുടെ നീര് ചേര്‍ക്കാം.

Leave a Reply

Your email address will not be published. Required fields are marked *