"> ബട്ടർ ചിക്കൻ | Malayali Kitchen
HomeFood Talk ബട്ടർ ചിക്കൻ

ബട്ടർ ചിക്കൻ

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ

ഉപ്പില്ലാത്ത ബട്ടർ- മൂന്ന് ടേബിൾ സ്പൂൺ
വെളുത്തുള്ളി- അഞ്ച് അല്ലി
ഇഞ്ചി – 2 ഇഞ്ച്
​ഗരംമസാല- 2 ടീസ്പൂൺ
ജീരകം- 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ
മുളകുപൊടി- അര ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
എല്ലില്ലാത്ത ചിക്കൻ- 900 ​ഗ്രാം
വിപ്പിങ് ക്രീം- 250 ​ഗ്രാം
ടൊമാറ്റോ സോസ്- 500 ​ഗ്രാം
പുതിനയില- രണ്ട് ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

പ്രഷർ കുക്കറിൽ ബട്ടർ ഉരുക്കി ചതച്ചുവച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. മസാലകളും ഇപ്പും ചേർത്ത് ഒരുമിനിറ്റ് ഇളക്കുക. ഇതിലേക്ക് ടൊമാറ്റോ സോസ് ചേർത്തതിനുശേഷം കാൽകപ്പ് വെള്ളമൊഴിച്ച് വേവിക്കുക. ഇനി ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്തുകൊടുത്ത് നന്നായി ഇളക്കാം. ഇനി പ്രഷർ കുക്കർ മൂടിവച്ച് പത്തുമിനിറ്റോളം ഹൈപ്രഷറിൽ വേവിക്കുക. വെന്തുകഴിഞ്ഞാൽ മൂടി നീക്കാം. ശേഷം വിപ്പിങ് ക്രീം ചേർത്ത് നന്നായി ഇളക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് ​അൽപനേരത്തിനു ശേഷം വാങ്ങിവെക്കാം.

Leave a Reply

Your email address will not be published. Required fields are marked *