23 September, 2020
ആലൂ മട്ടര്‍ മസാല

ചേരുവകൾ;-
ഉരുളക്കിഴങ്ങ്-5,
പീസ്-200 ഗ്രാം ,
തക്കാളി-1,
പച്ചമുളക്-2,
ഇഞ്ചി-1,
കഷ്ണം ജീരകം -അര ടീസ്പൂണ്‍,
മുളകുപൊടി-1 ടീസ്പൂണ്‍,
ജീരകപ്പൊടി-അര ടീസ്പൂണ്‍,
ഗരം മസാല-1 ടീസ്പൂണ്‍,
കസൂരി മേത്തി-1 ടീസ്പൂണ്‍,
ഫ്രഷ് ക്രീം,
ഉപ്പ് ,
മല്ലിയില,
എണ്ണ
തയാറാക്കുന്ന വിധം;-
ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളയുക. നാലായി മുറിയ്ക്കണം. ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ജീരകം പൊട്ടിക്കണം. ഇതില്‍ പച്ചമുളകു ചേര്‍ക്കുക. ഉരുളക്കിഴങ്ങ് ഇതിലേക്കു ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കുക. ഇതിലേക്ക് ഇഞ്ചി ചേര്‍ത്തിളക്കുക. പിന്നീട് തക്കാളിയും ചേർക്കണം മുകളിലെ കൂട്ടിലേക്ക് ഗ്രീന്‍പീസ് ചേര്‍ക്കണം. മുളകുപൊടി, ഉപ്പ്, ജീരകപ്പൊടി എന്നിവയും ഇതിലേക്കു ചേര്‍ക്കുക. ഇതിലേക്ക് പാകത്തിന് വെള്ളം ചേര്‍ത്ത് വേവിയ്ക്കുക.
ഇതിലേക്ക് കസൂരി മേത്തി, ഗരം മസാല എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കുക. കറി ഒരുവിധം കുറുകുമ്പോള്‍ ഫ്രഷ് ക്രീമും ചേര്‍ക്കണം. രണ്ടു മൂന്നു മിനിറ്റു കൂടി വേവിച്ച ശേഷം വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം. ചെറിയ ഉരുളക്കിഴങ്ങാണ് ആലൂ മട്ടര്‍ മസാലയുണ്ടാക്കാന്‍ കൂടുതല്‍ നല്ലത്. ഇവയാണെങ്കില്‍ മുറിയ്ക്കേണ്ട ആവശ്യമില്ല.