23 September, 2020
തക്കാളിത്തീയല്‍

ചേരുവകൾ;-
തക്കാളി-4
തേങ്ങ-അരമുറി
ചുവന്നുള്ളി അരിഞ്ഞത്-10
പച്ചമുളക്-5
മുളകുപൊടി-1 ടീസ്പൂണ്‍
പുളി-നെല്ലിക്കാവലുപ്പത്തില്‍
കടുക്-1 ടീസ്പൂണ്‍
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
തയാറാക്കുന്ന വിധം;-
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി തക്കാളി അരിഞ്ഞത്, ഉളളി അരിഞ്ഞത്, പച്ചമുളക് എന്നിവ വഴറ്റുക. തേങ്ങ ചിരകിയത് ചുവക്കുന്നതു വരെ വറുക്കണം. ഇഥിലേക്ക് മുളകുപൊടി ചേര്‍ത്ത് അരയ്ക്കുക. അരപ്പ് വഴറ്റി വച്ചിരിക്കുന്ന കൂട്ടില്‍ ചേര്‍ത്ത് പാകത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കണം. പാകത്തിന് പുളി വെള്ളവും ചേര്‍ക്കാം. ഇതിലേക്ക് വെളിച്ചെണ്ണ തിളപ്പിച്ച് കടുകും കറിവേപ്പിലയും ചേര്‍ത്ത് വറുത്തിടാം.