23 September, 2020
ചെറുപയര്‍ പരിപ്പ് ഹല്‍വ

ചേരുവകൾ;-
ചെറുപയര്‍ പരിപ്പ്-3 കപ്പ്
പഞ്ചസാര-2 കപ്പ്
പാല്-1 കപ്പ്
നെയ്യ്-1 കപ്പ്
കശുവണ്ടിപ്പരിപ്പ്-100 ഗ്രാം
ഏലയ്ക്കാ പൊടിച്ചത്-കാല് സ്പൂണ്‍
ചെറുപയര്‍ പരിപ്പ് കഴുകി വറുത്ത്
തയാറാക്കുന്ന വിധം;-
വെള്ളത്തില്‍ വേവിക്കുക. പാലും പഞ്ചസാരയും ചേര്‍ത്ത് അടുപ്പില്‍ വയ്ക്കുക. ഇത് തിളച്ചു വരുമ്പോള്‍ പരിപ്പ് ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുക. ഇടയ്ക്കിടെ നെയ്യും ചേര്‍ക്കുക. ഈ മിശ്രിതം ഒരുവിധം കുറുകിക്കഴിയുമ്പോള്‍ ഇതിലേക്ക് ഏലയ്ക്കാ പൊടിച്ചതു ചേര്‍ക്കാം. ഇത് ഹല്‍വാ പാകത്തില്‍ കട്ടിയായാല്‍ അല്പം നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക. കശുവണ്ടിപ്പരിപ്പ് നെയ്യില്‍ വറുത്ത് ഇതിനു മുകളില്‍ ഇടാം. ഒരു സ്പൂണ്‍ കൊണ്ട് പതുക്കെ അമര്‍ത്തുക. തണുത്തു കഴിഞ്ഞാല്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം.