"> ഗോതമ്പ് അപ്പം | Malayali Kitchen
HomeFood Talk ഗോതമ്പ് അപ്പം

ഗോതമ്പ് അപ്പം

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ;-

ഗോതമ്പ് പൊടി – ഒന്നര കപ്പ്
റവ – 2 ടേബിൾ സ്പൂൺ
പഞ്ചസാര- ഒരു ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
യീസ്റ്റ് – കാൽടീസ്പൂൺ
തേങ്ങാപ്പാൽ-ഒരു കപ്പ്
വെള്ളം ആവശ്യത്തിന്

തയാറാക്കുന്ന വിധം;-

റവ അരക്കപ്പ് വെള്ളം ചേർത്ത് കുറുക്കിയെടുക്കുക.
ചൂടാറുമ്പോൾ റവയും, ഗോതമ്പ് പൊടിയും , ബാക്കി ചേരുവകളും തവി കൊണ്ട് നന്നായി യോജിപ്പിച്ച ശേഷം മിക്സിയിൽ ഒരു മിനിറ്റ് അരച്ചെടുക്കുക. ഗോതമ്പുപൊടി ഒരുപാട് നേരം മിക്സിയിൽ അരയ്ക്കാൻ പാടില്ല.
ഈ മാവ് പുളിച്ചു പൊങ്ങാൻ ആയി അഞ്ചു മുതൽ ആറ് മണിക്കൂർ വരെ വെക്കാം.
ആവശ്യത്തിന് പഞ്ചസാരയും ഉപ്പും ചേർത്ത് അപ്പച്ചട്ടിയിൽ അപ്പം ചുട്ടെടുക്കാം

Leave a Reply

Your email address will not be published. Required fields are marked *