"> പാലപ്പം | Malayali Kitchen
HomeFood Talk പാലപ്പം

പാലപ്പം

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ;-

പച്ചരി – 2 ഗ്ലാസ്
ചോറ് – 1 ഗ്ലാസ്
തേങ്ങ ചിരകിയത് – 1ഗ്ലാസ്
യീസ്റ്റ് –3/4 ടീസ്പൂൺ
പഞ്ചസാര – ആവശ്യത്തിന്

തയാറാക്കുന്ന വിധം;-

പച്ചരി 6 മണിക്കുർ കുതിരാൻ വയ്ക്കണം.
ഡ്രൈ യീസ്റ്റ് ആണെങ്കിൽ ചെറിയ ചൂടു വെള്ളത്തിൽ 3 ടീസ്പൂൺ പഞ്ചസാര കൂടി ചേർത്തു 10-15 മിനിറ്റ് പൊങ്ങാൻ വയ്ക്കണം.
ഇൻസ്റ്റൻറ് യീസ്റ്റ് ആണെങ്കിൽ ഇങ്ങനെ ചെയ്യണ്ട ആവശ്യം ഇല്ല.
കഴുകി എടുത്ത പച്ചരിയും ചോറും യിസ്റ്റും മിക്‌സിൽ നല്ല തണുത്ത വെള്ളവും ചേർത്ത് നീണ്ട് പോകാതെ അരച്ചെടുക്കണം.
8 മണിക്കൂർ പുളിച്ച് പൊങ്ങാൻ വയ്ക്കുക.
മാവ് പുളിച്ച് റെഡി ആയി കഴിയുമ്പോൾ ഒരു ഗ്ലാസ്സ് തേങ്ങ ചിരകിയത് നല്ല മയത്തിൽ അരച്ച് ചേർക്കണം.
ആവശ്യത്തിനുള്ള ഉപ്പും മധുരം ഇഷ്ടമാണെങ്കിൽ കുറച്ച് പഞ്ചസാരയും ചേർത്തതിന് ശേഷം നല്ലവണ്ണം ഇളക്കി യോജിപ്പിച്ച് അരമണിക്കൂർ അടച്ചു വയ്ക്കുക.
മാവ് നല്ലവണ്ണം പൊങ്ങി വരും. പിന്നീട് ഇളക്കാൻ പാടില്ല. മുകളിൽ പതഞ്ഞുപൊങ്ങിയ ഭാഗത്തു നിന്നും കോരി അപ്പം ചുട്ടെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *