26 September, 2020
ബ്രഡും മുട്ടയും കൊണ്ട് കിടിലമൊരു ഐറ്റം ..!

ചേരുവകൾ;-
ബ്രഡ് 10 എണ്ണം
മുട്ട 6 എണ്ണം
വാനില എസെൻസ് 1 ടീസ്പൂൺ
പഞ്ചസാര അര കപ്പ്
തയ്യാറാക്കുന്ന വിധം;-
ആദ്യം ബ്രഡ് മിക്സിയിലിട്ട് നല്ല പോലെ പൊടിച്ചെടുക്കുക. ശേഷം മുട്ട അടിച്ചെടുത്തതിലേക്ക് ബ്രഡ് പൊടി ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്ത് വാനില എസെൻസും പഞ്ചസാരയും ചേർത്ത് അടിച്ചെടുക്കുക. ഇനി ഈ മിക്സ് പാനിൽ ഒഴിച്ച് ചെറിയതീയിൽ കേക്ക് പോലെ അടച്ചുവച്ച് വേവിച്ചെടുക്കുക.