"> വെജിറ്റബിൾ കുറുമ | Malayali Kitchen
HomeFood Talk വെജിറ്റബിൾ കുറുമ

വെജിറ്റബിൾ കുറുമ

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ;-

ബീൻസ് 2 കപ്പ്‌
കാരറ്റ് 2 കപ്പ്‌
ഉരുളക്കിഴങ്ങ് 2 കപ്പ്‌
ഫ്രഷ് പീസ് 2 കപ്പ്‌
ഉപ്പ് ആവശ്യത്തിന്
പച്ചമുളക് 2 എണ്ണം
സവാള 1 എണ്ണം
തക്കാളി 1 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1 ടീസ്പൂൺ
വെജിറ്റബിൾ മസാല 1 സ്പൂൺ
ചെറിയ ഉള്ളി 1 എണ്ണം

തയാറാക്കുന്ന വിധം;-

ആദ്യം പച്ചക്കറികൾ എല്ലാം ഒരു വിസിൽ വരുന്നത് വരെ കുക്കറിൽ വേവിക്കുക. ഒരു കപ്പ്‌ തേങ്ങ , ഒരു കഷ്ണം ഉള്ളി , 4-5 അല്ലി വെളുത്തുള്ളി , പച്ച മുളക്, കറിവേപ്പില, അല്പം ഗരം മസാല , മഞ്ഞൾപൊടി , കുരുമുളക് ഇവ ചെറിയ തീയിൽ അൽപ നേരം വറുത്തെടുത്ത് നന്നായി അരച്ചെടുക്കണം. വേവിച്ച പച്ചക്കറിയിലേക്ക് ഒഴിച്ച് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് തിളയ്ക്കുമ്പോൾ കടുകും കറിവേപ്പിലയും താളിച്ച് ഒഴിച്ചു ഇറക്കാം.

Leave a Reply

Your email address will not be published. Required fields are marked *