28 September, 2020
മിഠായി ബീറ്റ്റൂട്ട്

ചേരുവകൾ
ബീറ്റ്റൂട്ട് – 1 കപ്പ്
ബട്ടർ – 2 ടീസ്പൂൺ
ശർക്കര – 3 ടീസ്പൂൺ
പാൽ – 1 കപ്പ്
തയാറാക്കുന്ന വിധം
ചട്ടി ചൂടാകുമ്പോൾ ബട്ടർ അലിയിച്ച് എടുക്കുക. ഇതിലേക്ക് ബീറ്റ്റൂട്ട് ചേർത്ത് നന്നായി ഇളക്കുക. ശേഷം പാൽ ചേർത്ത് അടച്ചു വച്ചു വേവിക്കുക. വെന്തു വരുമ്പോൾ ശർക്കര ചേർത്ത് ഇളക്കി കൊടുക്കാം. ശേഷം തീ ഓഫ് ചെയ്തു മറ്റൊരു പാത്രത്തിൽ മാറ്റാം.
ഒരു കപ്പ് ഗോതമ്പ് മാവ് ചപ്പാത്തിക്കു കുഴയ്ക്കുന്നത് പോലെ കുഴച്ചു ചെറിയ ഉരുളകളാക്കി കനം കുറച്ചു പരത്തി എടുക്കുക. ഇതിലേക്ക് ബീറ്റ്റൂട്ട് മിക്സ് വച്ചു കൊടുക്കാം. വശങ്ങളിൽ നിന്നും മടക്കി മിഠായി പോലെ ആക്കാം.
ശേഷം ആവി കയറ്റി എടുക്കുക.
തണുത്ത ശേഷം ഉപയോഗിക്കാം.