30 September, 2020
മത്തി വാട്ടി പറ്റിച്ചത്

ചേരുവകൾ;-
മത്തി – ½ കിലോഗ്രാം
ചെറിയ ഉള്ളി – 15 എണ്ണം
പച്ചമുളക് – 6 എണ്ണം
വെളുത്തുള്ളി – ഒരു കുടം
ഇഞ്ചി – 1 കഷ്ണം
കുടംപുളി – 2 കഷ്ണം
വറ്റൽമുളക് – 15 എണ്ണം
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
കാശ്മീരി ചില്ലി പൗഡർ – 1 ടീസ്പൂൺ
കറിവേപ്പില – 4 തണ്ട്
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – പാകത്തിന്
തയാറാക്കുന്ന വിധം;-
വറ്റൽമുളകും കുടംപുളിയും അരമണിക്കൂർ കുതിർക്കാൻ വയ്ക്കണം.
പകുതി ചെറിയ ഉള്ളി അരിഞ്ഞെടുക്കുക.
പച്ചമുളക് നടുവേ കീറിയെടുക്കുക.
ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
അരിഞ്ഞു വച്ചിരിക്കുന്ന ചെറിയഉള്ളിയും പച്ചമുളകും അല്പം കറിവേപ്പിലയും കൂടി ചേർത്ത് ചെറു തീയിൽ വഴറ്റുക.
ബാക്കി ഇരിക്കുന്ന ചെറിയ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും മിക്സിയിൽ ചതച്ചെടുത്ത് ചേർത്ത് കൊടുക്കുക.
പച്ചമണം മാറുന്നതു വരെ ചെറു തീയിൽ വഴറ്റി എടുക്കുക.
കുതിർത്തു വച്ചിരിക്കുന്ന വറ്റൽമുളക് മിക്സിയിൽ അരച്ച് ചേർക്കാം.
അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിനുള്ള ഉപ്പും ചേർക്കുക.
കറിക്ക് നല്ല കളർ വേണം എങ്കിൽ ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ കൂടി ചേർത്ത് കൊടുക്കുക.
പച്ച മണം മാറുമ്പോൾ കുടംപുളി വെള്ളത്തോടുകൂടി തന്നെ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം.
തീ കൂട്ടി വച്ച് ചാറ് തിളച്ചു വരുമ്പോൾ മത്തി ചേർത്തു കൊടുക്കുക.
കുറച്ച് കറിവേപ്പിലയും ചേർത്ത് നന്നായി തിളച്ചു കഴിയുമ്പോൾ മീഡിയം ഫ്ളെയിമിൽ 10 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക.
ഇനി തീ ഓഫ് ചെയ്ത് ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്തു തവി ഉപയോഗിക്കാതെ ചട്ടി ഒന്നു ചുറ്റിച്ചെടുക്കുക.