30 September, 2020
ഉള്ളി പക്കോറാസ്

ചേരുവകൾ
സവാള – 2 എണ്ണം
ഉപ്പ് – ആവശ്യത്തിന്
കാശ്മീരി മുളകുപൊടി – 11/ 2 – 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1//4 ടീസ്പൂൺ
ഓയിൽ – 1 ടേബിൾസ്പൂൺ
ഓയിൽ – വറുക്കാൻ ആവശ്യത്തിന്
കായം പൊടിച്ചത് – 1//4 ടീസ്പൂൺ
ഗരംമസാലപ്പൊടി – 1/4 ടീസ്പൂൺ
അരിപ്പൊടി – 2 ടേബിൾസ്പൂൺ
കടമാവ് – 3 – 4 ടേബിൾസ്പൂൺ
വെള്ളം – 1 ടേബിൾസ്പൂൺ
ഓയിൽ – 1 – 1 1/2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
സവാള അരിഞ്ഞത് ഉപ്പ് ചേർത്ത് നന്നായി കൈകൊണ്ട് തിരുമ്മി യോജിപ്പിക്കാം. ഇതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും കുറച്ച് എണ്ണയും ചേർത്ത് 15 മിനിറ്റ് വയ്ക്കുക.
ശേഷം ഇതിലേക്ക് കായപ്പൊടി, ഗരംമസാല, രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി, മൂന്ന് ടേബിൾസ്പൂൺ കടലമാവ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് കുറച്ച് ചൂട് എണ്ണ കൂടി ഒഴിക്കാം. ഇത് ചൂടായ എണ്ണയിൽ ഇട്ട് വറുത്ത് കോരി എടുക്കാം.