"> കച്ചോരിയും കറിയും | Malayali Kitchen
HomeFood Talk കച്ചോരിയും കറിയും

കച്ചോരിയും കറിയും

Posted in : Food Talk, Recipes on by : Ninu Dayana

 

ഉരുളക്കിഴങ്ങ് കറി :-

ചേരുവകൾ;-

പച്ചമുളക് -4 എണ്ണം
തക്കാളി – 1 1/2 എണ്ണം
ഉരുളക്കിഴങ്ങ് -3 എണ്ണം (വേവിച്ചു വലുതായി കഷ്ണങ്ങളാക്കി ഉടച്ചത് )
മുളകുപൊടി -2 ടീസ്പൂൺ
മല്ലിപൊടി -3 ടീ സ്പൂൺ
മഞ്ഞൾപൊടി -1/2 ടീ സ്പൂൺ
ഇഞ്ചി അരിഞ്ഞത് -1/2 ടീ സ്പൂൺ
ഉപ്പ് – 1 1/4 ടീ സ്പൂൺ

തയാറാക്കുന്ന വിധം;-

മിക്സിയിൽ തക്കാളിയും പച്ചമുളകും അരച്ച് ഒരു ചീന ചട്ടി ചൂടാക്കി അതിൽ ഒഴിക്കുക.അതിലേക്ക് 1 1/2 ഗ്ലാസ്‌ വെള്ളം ചേർക്കുക. ഉടച്ചു കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങും മറ്റു ചേരുവകളും ചട്ടിയിൽ കലർത്തിയിളക്കി ഇളം തീയിൽ 10 മിനിറ്റ് വേവിക്കുക. ശേഷം

പഞ്ചസാര – 1 ടീ സ്പൂൺ, ജീരകപൊടിച്ചത് -1/4 ടീ സ്പൂൺ, മല്ലിയില എന്നിവയും ചേർക്കുക.

മറ്റൊരു ചട്ടിയിൽ നെയ്യ് – 1 ടേബിൾ സ്പൂൺ ചൂടാക്കി അതിലേക്ക് ജീരകം -1 ടീ സ്പൂൺ, കായം -1/2 ടീ സ്പൂൺ, വറ്റൽ മുളക് -2 എണ്ണം (പൊട്ടിച്ചത് ), കാശ്മീരി ചില്ലി -3/4 ടീ സ്പൂൺ എന്നിവ കൂടി ചേർത്ത് ഈ വറവ് കറിയിലേക്കു ചേർക്കാം. സ്വദിഷ്ടമായ ഉരുളക്കിഴങ്ങ് കറി തയാർ.

കച്ചൂരി :;-

ചേരുവകൾ;-

മൈദ, ആട്ട – 2 കപ്പ് വീതം
ഉപ്പ് – 3/4 ടീ സ്പൂൺ
എണ്ണ -2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം;-

ഈ ചേരുവകൾ കലർത്തി വെള്ളമൊഴിച്ചു ചപ്പാത്തി മാവ് പരുവത്തിൽ കുഴച്ചെടുക്കുക.
ഉരുളക്കിഴങ്ങ് -2 എണ്ണം (വേവിച്ചു തരികളില്ലാതെ ഉടച്ചത് )
മുളകുപൊടി, മല്ലിപ്പൊടി, ഇഞ്ചി അരിഞ്ഞത് -1 ടീ സ്പൂൺ വീതം, പച്ചമുളക് -2 എണ്ണം അരിഞ്ഞത്, മല്ലിയില, ജീരകം -മാംഗോ പൗഡർ -1 ടീ സ്പൂൺ വീതം, ഉപ്പ് -3/4 ടീ സ്പൂൺ

വേവിച്ചുടച്ചുവച്ച ഉരുളക്കിഴങ്ങിലേക്ക് ബാക്കി ചേരുവകൾ ചേർത്ത് കുഴയ്ക്കുക.

തയാറാക്കിയ ചപ്പാത്തി മാവിന്റെ ഉരുളയിൽ കിഴങ്ങ് കൂട്ട് ഒരു ഉരുള ചേർത്ത് ചെറിയ വലുപ്പത്തിൽ കട്ടിയിൽ പരത്തി എണ്ണയിൽ വരുത്തെടുക്കുക. ആദ്യം തയാറാക്കിയ കറിയോടൊപ്പം രുചിയോടെ കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *