"> തക്കാളി ചമ്മന്തി | Malayali Kitchen
HomeFood Talk തക്കാളി ചമ്മന്തി

തക്കാളി ചമ്മന്തി

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ ;-

1. ചെറിയ ഉള്ളി – 15 എണ്ണം (നീളത്തിൽ അരിഞ്ഞത് )
2. തക്കാളി – 1 എണ്ണം (കഷ്ണങ്ങളാക്കിയത് )
3. വെളുത്തുള്ളി – 4 അല്ലി
4. ചുവന്ന മുളക് – 4 എണ്ണം
5. പുളി – ചെറിയ കഷ്ണം
6. കായപ്പൊടി – ഒരു നുള്ള്
7. ഉപ്പ് – ആവശ്യത്തിന്
8. എണ്ണ

തയാറാക്കുന്ന വിധം ;-

ഒരു ഫ്രൈയിങ് പാനിൽ രണ്ടര ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി തക്കാളി കഷ്ണങ്ങൾ വഴറ്റുക. ഇതിലേക്കു വെളുത്തുള്ളിയും ചേർത്ത് ചെറുതായ് വേവിക്കുക. അതിനു ശേഷം അതു വേറെ ഒരു പ്ലേറ്റിലേക്ക് മാറ്റി അതേ എണ്ണയിൽ മുളക് നന്നായി വറുത്തെടുത്തു മാറ്റുക. അതേ എണ്ണയിൽ ചെറിയ ഉള്ളി ചേർത്ത് നല്ല ബ്രൗൺ കളർ ആകുന്നത് വരെ വഴറ്റുക. അതിലേക്കു പുളി ചേർത്ത് യോജിപ്പിച്ച് തീ അണയ്ക്കുക.

ആദ്യം മുളക്, ഉപ്പ് എന്നിവ നന്നായി ചതയ്ക്കുക. അതിലേക്കു തക്കാളി, വെളുത്തുള്ളി എന്നിവ ചേർത്ത് ചതച്ചെടുക്കുക. അതു ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. ഉള്ളി, പുളി എന്നിവ ചതച്ചെടുക്കുക. അതും നേരത്തെ ചതച്ചെടുത്തതും ഇളക്കി യോജിപ്പിക്കുക. അതിലേക്കു ഒരു നുള്ള് ഉപ്പ്, ഒരു നുള്ള് കായപ്പൊടി എന്നിവ ഇട്ട് നന്നായി യോജിപ്പിക്കുക. ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ഇളക്കിയെടുത്താൽ ചമ്മന്തി തയാർ.

Leave a Reply

Your email address will not be published. Required fields are marked *