1 October, 2020
മത്തങ്ങ മധുരക്കറി

ചേരുവകൾ;-
മത്തങ്ങ- 300 ഗ്രാം
വെള്ളം – രണ്ട് കപ്പ്
പുളി പിഴിഞ്ഞത് – ഒരു ചെറിയനാരങ്ങാ വലുപ്പത്തിൽ
ശർക്കര – ഒരു ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
മുളകുപൊടി – ഒരു ടീസ്പൂൺ
തേങ്ങ ചിരകിയത് – ഒരു മുറി
ജീരകം – അര ടീസ്പൂൺ
വെളുത്തുള്ളി – 4 അല്ലി
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
കടുക് – 1 ടീസ്പൂൺ
ചെറിയ ഉള്ളി – 1
ഉണക്ക മുളക് – 2
കറിവേപ്പില
കായപ്പൊടി-1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം;-
മത്തങ്ങ തൊലി കളയാതെ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വയ്ക്കുക.
ഒരു പാത്രത്തിൽ 2 കപ്പ് വെള്ളം തിളപ്പിച്ച് ഇതിലേക്ക് അരിഞ്ഞുവച്ച മത്തങ്ങയും പുളി പിഴിഞ്ഞതും ശർക്കരയും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കുക.
തേങ്ങ, വെളുത്തുള്ളി, ജീരകം എന്നിവ അൽപം വെള്ളം ചേർത്ത് നന്നായി അരച്ച് വയ്ക്കണം.
മത്തങ്ങ നന്നായി വെന്തു കഴിയുമ്പോൾ അതിലേക്ക് തേങ്ങ അരച്ചത് ചേർത്ത് കൊടുക്കാം. തിളച്ചു കുറുകുമ്പോൾ തീ ഓഫ് ചെയ്യാം.
ഇനി മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ചുവന്നുള്ളിയും, ഉണക്കമുളകും ,കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി അൽപം കായപ്പൊടിയും ചേർത്ത് കറിയിലേക്ക് ഒഴിച്ച് ഇളക്കുക.
രുചികരമായ മത്തങ്ങ മധുരക്കറി തയാർ.