"> ചീര വട | Malayali Kitchen
HomeFood Talk ചീര വട

ചീര വട

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ;-

കടല പരിപ്പ് – 50 ഗ്രാം
ഉഴുന്നു പരിപ്പ് – 200 ഗ്രാം
ജീരകം – 1 ടീസ്പൂൺ
പച്ചമുളക് – 3 എണ്ണം
ഇഞ്ചി – 1 ഇഞ്ച്
പച്ചനിറത്തിലുള്ള ചീര – 1 പിടി
ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം;-

പരിപ്പ് കഴുകി 3 മണിക്കൂർ വെള്ളത്തിൽ ഇട്ട് വയ്ക്കുക.

വെള്ളം തോർത്തി തരുതരുപ്പായി അരച്ചെടുക്കുക. മറ്റ് ചേരുവകളും ചീര ചെറുതായി അരിഞ്ഞതും ചേർത്തു ഒരുമിച്ച് കുഴയ്ക്കുക. ഇനി ചെറിയ ഉരുളകളാക്കി കനം കുറച്ച് പരത്തിയെടുക്കാം. ചൂടായ എണ്ണയിലിട്ട് ചെറു തീയിൽ വറുത്തെടുക്കാം.

Note – ഒരു ചെറിയ പാത്രത്തിന് മുകളിൽ പ്ളാസ്റ്റിക്ക് ഷീറ്റ് വിരിച്ചു അതിനു മുകളിൽ ഉരുളകൾ അമർത്തി നടുവിൽ ദ്വാരം ഇട്ട് എടുത്താൽ വടയുടെ ആകൃതി ശരിയായി കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *