"> ഫ്രൂട്ട് സാലഡ് | Malayali Kitchen
HomeFood Talk ഫ്രൂട്ട് സാലഡ്

ഫ്രൂട്ട് സാലഡ്

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ

പഴങ്ങൾ ആവശ്യത്തിന്
പഞ്ചസാര 3 ടേബിൾ സ്പൂൺ
പാൽ 5 ടേബിൾ സ്പൂൺ
വാനില എസെൻസ് 1 ടീസ്പൂൺ
ഐസ്ക്രീം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം പഴങ്ങൾ എല്ലാം മുറിച്ച് അതിലേക്ക് പാൽ, പഞ്ചസാര, വാനില എസെൻസ്, ഐസ്ക്രീം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് സെറ്റാവാൻ ഫ്രിഡ്ജിൽ 15 മിനിറ്റ് വയ്ക്കുക. ആ സമയം കൊണ്ട് പൈനാപ്പിൾ ജ്യൂസ് അല്ലെങ്കിൽ മാമ്പഴ ജ്യൂസ് തയ്യാറാക്കി തണുക്കാൻ വയ്ക്കുക. 15 മിനിറ്റ് കഴിഞ്ഞാൽ ഒരു ഗ്ലാസിൽ പഴങ്ങൾ, ഐസ്ക്രീം, ജ്യൂസ് എന്നിങ്ങനെ ലെയർ ആയി സെറ്റ് ചെയ്തെടുത്താൽ ഹോം മെയ്ഡ് ഫ്രൂട്ട് സാലഡ് റെഡിയായി

Leave a Reply

Your email address will not be published. Required fields are marked *