3 October, 2020
ചിക്കൻ വരട്ട്

ചേരുവകൾ:
ചിക്കൻ – 1 കിലോ
ചെറിയ ഉള്ളി – 300 ഗ്രാം
മുളകുപൊടി – 4 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
ഇഞ്ചി പേസ്റ്റ് – 1 ടീസ്പൂൺ
വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ
തയാറാക്കുന്ന വിധം;-
ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി എടുക്കുക. ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് അരമണിക്കൂർ വയ്ക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ചെറിയ ഉള്ളി, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റുക.
ഇതിലേക്ക് യോജിപ്പിച്ച് വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി യോജിപ്പിക്കുക.
ഒരു പത്തു മിനിറ്റ് സമയം അടച്ചുവച്ചു വേവിക്കുക. ചിക്കനിൽ നിന്ന് വെള്ളം ഇറങ്ങി നന്നായി വെന്തു കഴിയുമ്പോൾ ചെറിയ തീയിലേക്ക് മാറ്റിയിട്ടു അടപ്പ് തുറന്നു വെച്ച് നന്നായി വരട്ടി എടുക്കുക.