3 October, 2020
ചിക്കൻ കറി

ചേരുവകൾ;-
ചിക്കൻ – 250 ഗ്രാം
ഉപ്പ് – ഒന്നേകാൽ ടീസ്പൂൺ
ഇഞ്ചി ചതച്ചത് -1 ടേബിൾസ്പൂൺ
വെളുത്തുള്ളി – 8 എണ്ണം
കാശ്മീരി മുളകുപൊടി – 2 ടീസ്പൂൺ
പെരുംജീരകം -1/2 ടീസ്പൂൺ
വെളിച്ചെണ്ണ -1 ടേബിൾസ്പൂൺ
ഗ്രാമ്പൂ 4
കറിവേപ്പില – ഒരു തണ്ട്
വെള്ളം – കാൽ കപ്പ്
മസാല തയാറാക്കാൻ ;-
വെളിച്ചെണ്ണ – 4 ടേബിൾസ്പൂൺ
കടുക് – 1 ടീസ്പൂൺ
ഉലുവ – ഒരു നുള്ള്
പെരുംജീരകം – ഒരു നുള്ള്
ഉണക്കമുളക് ചതച്ചത് – 1/4 ടീസ്പൂൺ
സവാള ചെറുത് – 2 എണ്ണം
തക്കാളി – കാൽ മുറി
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
കാശ്മീരി മുളകുപൊടി – 1/4 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
ചിക്കൻ മസാല – 2 ടീസ്പൂൺ
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
പച്ചമുളക് -4
വെള്ളം – 1/4 കപ്പ്
കറിവേപ്പില
സവാള അരിഞ്ഞത് – കാൽ കപ്പ്
മല്ലിയില
തയാറാക്കുന്ന വിധം;-
ആദ്യത്തെ ചേരുവകൾ എല്ലാം ചേർത്ത് ചിക്കൻ മീഡിയം തീയിൽ 3 വിസിൽ വരുന്നതുവരെ വേവിക്കുക. ആവി പോയിക്കഴിഞ്ഞു കുക്കർ തുറക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ചു കടുക്, പെരുംജീരകം, ചുമന്നമുളക്, ഉലുവ എന്നിവ ചേർത്ത് ചൂടാകുമ്പോൾ സവാള തക്കാളി എന്നിവ ചേർത്തു വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേർക്കാം.
സവാള വെന്തു വരുമ്പോൾ അതിൽ മഞ്ഞൾപ്പൊടി, ചിക്കൻ മസാല, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് 50 സെക്കൻഡ് വഴറ്റുക.
തീ കൂട്ടി വെച്ച് കാൽ കപ്പ് വെള്ളം ഒഴിക്കുക. ഒന്ന് തിളച്ചു വരുമ്പോൾ ചിക്കൻ ചേർക്കണം. കുറച്ചു സവാള, മല്ലിയില, പച്ചമുളക്, കുരുമുളകുപൊടി എന്നിവ ചേർത്ത് വെളിച്ചെണ്ണയും ഒഴിച്ച് അടച്ചുവച്ചു അഞ്ച് മിനിറ്റ് വേവിക്കുക.
എണ്ണ തെളിഞ്ഞു വരുമ്പോൾ അടപ്പ് തുറന്ന് ചിക്കൻ വിളമ്പുക.