"> വെറൈറ്റി ഉപ്പുമാവും കൊഴുക്കട്ടയും | Malayali Kitchen
HomeFood Talk വെറൈറ്റി ഉപ്പുമാവും കൊഴുക്കട്ടയും

വെറൈറ്റി ഉപ്പുമാവും കൊഴുക്കട്ടയും

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ ;-

• പുഴുങ്ങലരി – 2 1/2 കപ്പ്‌
• തേങ്ങ – 1/2 കപ്പ്‌
• ജീരകം – 1/2 ടീസ്പൂൺ
• കടുക് – 1/2 ടീസ്പൂൺ
• ഉണക്ക മുളക് – 3 എണ്ണം
• വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
• കറിവേപ്പില
• ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്നവിധം ;-

• തലേ ദിവസം തന്നെ അരി കുതിർക്കാൻ വെള്ളത്തിൽ ഇട്ടു വയ്ക്കുക.
• കുതിർത്ത അരി, തേങ്ങ, ജീരകം, ഉപ്പ് എന്നിവ അല്പം വെള്ളം ചേർത്ത് തരി തരിപ്പോടു കൂടി മിക്സിയിൽ അരച്ച് എടുക്കുക.
• അരയ്ക്കുമ്പോൾ വെള്ളം കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
• കടുക് വറുത്തത്തിനു ശേഷം മാവ് ചെറിയ ഉരുളകളാക്കി ഇടുക.
• വേവുന്നതിനാവശ്യമായ വെള്ളം ഒഴിച്ച് 10 മിനിറ്റ് നേരം അടച്ചുവെച്ചു വേവിക്കുക.
• വെന്തതിന് ശേഷം ഉരുളകൾ ഉടച്ച് ഉപ്പുമാവിന്റെ പാകത്തിന് എടുക്കാം.
• കൊഴുക്കട്ട തയാറാക്കാൻ ഉരുളകൾ ഉടയ്ക്കാതെ എടുക്കാം

Leave a Reply

Your email address will not be published. Required fields are marked *