4 October, 2020
പനീര്‍ പറാത്ത

ചേരുവകൾ;-
ഗോതമ്പുപൊടി-1 കപ്പ്
ഉപ്പ്
എണ്ണ
വെള്ളം
പനീര്‍-50 ഗ്രാം
സവാള-1
ഇഞ്ചി-ചെറിയ കഷ്ണം
പച്ചമുളക്-1
ജീരകം-1 സ്പൂണ്‍
ഗരം മസാല-1 സ്പൂണ്‍
മുളകുപൊടി-അര സ്പൂണ്‍
മല്ലിയില
നെയ്യ്
തയാറാക്കുന്ന വിധം;-
ഗോതമ്പുപൊടിയില്‍ ഉപ്പിട്ട് പാകത്തിന് വെള്ളവും അല്പം എണ്ണയും ചേര്‍ത്ത് ചപ്പാത്തിക്കു കുഴയ്ക്കുക.
പനീര്‍ ഗ്രേറ്റു ചെയ്യുക. ഇതിലേക്ക് ചെറുതായി നുറുക്കിയ നെയ്യൊഴികെയുള്ള മറ്റെല്ലാ ചേരുവകളും ചേര്‍ക്കുക. സവാളയും പച്ചമുളകും ഇഞ്ചിയും ചെറുതായി അരിയണം. പാകത്തിന് ഉപ്പും ചേര്‍ക്കണം.
ചപ്പാത്തിമാവില്‍ നിന്നും അല്പം വലുതാക്കി ഉരുളയെടുക്കുക. ഇത് അല്പം പരത്തി പനീര്‍ കൂട്ട് ഉള്ളില്‍ വച്ച് കൂട്ട് പുറത്തു വരാത്ത വിധത്തില്‍ വീണ്ടും ഉരുട്ടുക. പിന്നീട് ചപ്പാത്തി പരത്തും പോലെ പരത്തിയെടുക്കാം.
തവ ചൂടാക്കി നെയ് പുരട്ടി പരത്തി വച്ചിരിക്കുന്ന ചപ്പാത്തികള്‍ ചുട്ടെടുക്കാം.