"> അവൽ പായസം | Malayali Kitchen
HomeFood Talk അവൽ പായസം

അവൽ പായസം

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ;-

1. പാൽ – ആറു കപ്പ്
2. നുറുക്കു പച്ചരി – രണ്ടു ചെറിയ സ്പൂൺ
3. പഞ്ചസാര – അരക്കപ്പ്
കണ്ടൻസ്ഡ് മിൽക്ക് – അര ടിൻ
4.ഏലയ്ക്ക പൊടിച്ചത് – അര ചെറിയ സ്പൂൺ
5. വെളുത്ത അവൽ നെയ്യിൽ കരുകരുപ്പായി മൂപ്പിച്ചത് – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം;-

∙ ചുവടു കട്ടിയുള്ള പാത്രത്തിൽ രണ്ടു കപ്പ് പാൽ തിളപ്പിച്ച് അരി ചേർത്തു മയത്തിൽ വേവിക്കണം.
∙ നന്നായി വെന്ത ശേഷം ബാക്കി പാലും ചേർത്തിളക്കുക.
∙ ഇതിലേക്കു പഞ്ചസാരയും കണ്ടൻസ്ഡ് മിൽക്കും ചേർത്തു തുടരെയിളക്കുക.
∙ പായസം കുറുകിത്തുടങ്ങുമ്പോൾ ഏലയ്ക്ക പൊടിച്ചതു ചേർത്തു വാങ്ങുക.
∙ ഇളംചൂടുള്ളപ്പോൾ നെയ്യിൽ മൂപ്പിച്ച അവൽ അൽപാൽപം വീതം ചേർത്തു കരുകരുപ്പു മാറും മുൻപു വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *