"> പാൻ പിത്​സ | Malayali Kitchen
HomeFood Talk പാൻ പിത്​സ

പാൻ പിത്​സ

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ;-

മാവ് കുഴയ്ക്കാൻ
മൈദ – 2 കപ്പ്
യീസ്റ്റ് – 3/4 ടേബിൾസ്പൂൺ
ഓയിൽ – 1 ടീസ്പൂൺ
പഞ്ചസാര – 1 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

ഫില്ലിങ്ങിന്

ചിക്കൻ -250 ഗ്രാം
കാപ്സികം – 1 ന്റെ പകുതി
മൊസറല്ലാ ചീസ് – 200 ഗ്രാം
ഒലീവ് – 4-5 എണ്ണം
മുളകുപൊടി – 1/2 ടീസ്പൂൺ
കുരുമുളകുപൊടി – 3/4 ടീസ്പൂൺ
കശ്മീരീമുളകുപൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

സോസ് തയാറാക്കാൻ

ടൊമാറ്റോ സോസ്സ് – 4 ടേബിൾസ്പൂൺ
ഒറിഗാനോ – 1 ടീസ്പൂൺ
ചതച്ച മുളക് – 1 ടീസ്പൂൺ

തയാറാക്കുന്നവിധം ;-

ഒരു പാത്രത്തിൽ മൈദയും ഉപ്പും പഞ്ചസാരയും .യീസ്റ്റും ഓയിലും യോജിപ്പിച്ചതിന് ശേഷം കുറച്ച് വെളളം ഉപയോഗിച്ച് കുഴച്ച് എടുക്കണം. ശേഷം ഇത് പൊങ്ങിവരാൻ ഒരു മണിക്കൂർ മാറ്റി വയ്ക്കാം . മാവു പൊങ്ങുന്ന സമയത്ത് ചിക്കനിൽ മസാല ചേർത്തതിന് ശേഷം വറുത്തെടുക്കാം . ഇനി പിത്​സ മാവ് പരത്തിയെടുക്കാം. പരത്തിയെടുത്ത മാവ് ഒരു പാനിൽ വേവിക്കാം .ഇതിൽ തക്കാളി സോസും ചിക്കനും ചീസ്സും വയ്ക്കാം. ഇത് ചെറുതീയിൽ ഒരു 5 മിനിറ്റ് വേവിക്കണം. നല്ല രുചിയുള്ള പാൻ പിത്​സ തയാർ. .

Leave a Reply

Your email address will not be published. Required fields are marked *