"> ബീറ്റ്‌റൂട്ട് ലഡു | Malayali Kitchen
HomeFood Talk ബീറ്റ്‌റൂട്ട് ലഡു

ബീറ്റ്‌റൂട്ട് ലഡു

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ;-

ബീറ്റ്‌റൂട്ട് ചിരകിയത്-1 കപ്പ്

തേങ്ങാ ചിരകിയത്-1 കപ്പ്

പഞ്ചസാര-അരക്കപ്പ

നെയ്യ്-മൂന്നു സ്പൂണ്‍

എലയ്ക്ക പൊടിച്ചത്-1 സ്പൂണ്‍

ഉണക്കമുന്തിരി

കശുവണ്ടിപ്പരിപ്പ്

തയാറാക്കുന്ന വിധം;-

ഒരു ചീനച്ചട്ടി ചൂടാക്കി ഇതിലേക്ക് നെയ്യൊഴിക്കുക. ബീറ്റ്‌റൂട്ട് ഇതിലിട്ട് നല്ലപോലെ വഴറ്റുക. ഇതിലേക്ക് തേങ്ങാ ചിരകിയതിട്ട് വീണ്ടും നല്ലപോലെ ഇളക്കുക.

ഈ ബീറ്റ്‌റൂട്ട്, തേങ്ങാക്കൂട്ടിലേക്ക് പഞ്ചസാര ഇടണം. നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കണം. ഇതിലേക്ക് ഏലയ്ക്ക ചേര്‍ക്കുക. പഞ്ചസാര ഉരുകി ബീറ്റ്‌റൂട്ട് മിശ്രിതം കട്ടിയായി കഴിഞ്ഞാല്‍ വാങ്ങി വയ്ക്കാം.

ഇതിലേക്ക് കശുവണ്ടിപ്പരിപ്പ്, കല്‍ക്കണ്ടം, ഉണക്കമുന്തിരി എന്നിവ ചേര്‍ക്കുക.

ഒരുവിധം ചൂടാറിക്കഴിയുമ്പോള്‍ മിശ്രിതം കുറേശെ എടുത്ത് ലഡുവിന്റെ ആകൃതിയില്‍ ഉരുട്ടിയെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *