7 October, 2020
ഇരുമ്പന്‍ പുളി അച്ചാർ

ചേരുവകൾ;-
ഇരുമ്പന്‍ പുളി-അരക്കിലോ
മുളകുപൊടി-5
സ്പൂണ്‍ കായം-ഒരു ചെറിയ കഷ്ണം
ഉലുവ-അര സ്പൂണ്‍
കടുക്1 സ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
എണ്ണ
തയാറാക്കുന്ന വിധം;-
ഇരുമ്പന്‍ പുളി നല്ലപോലെ കഴുകി വെള്ളം തുടച്ചെടുക്കുക. ഇത് നെടുകെ കീറണം. പുളിക്ക് വലുപ്പമുണ്ടെങ്കില്‍ നാലായി കീറാം. കായം, ഉലുവ എന്നിവ വറുത്തു പൊടിക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക. ഇതിലേക്ക് കായം, ഉലുവ, മുളകുപൊടി എന്നിവ ചേര്‍ക്കുക. മൂത്തു വരുമ്പോള്‍ വാങ്ങി ഉപ്പു പുരട്ടി വച്ചിരിക്കുന്ന ഇരുമ്പന്‍ പുളി ഇതിലേക്ക് ചേര്‍ത്തിളക്കാം. ചൂടാറിയ ശേഷം പാത്രത്തിലാക്കി മുകളില്‍ വേണമെങ്കില്‍ അല്പം നല്ലെണ്ണ ഒഴിച്ച് സൂക്ഷിച്ചു വയ്ക്കാം.