"> ആലൂ വട | Malayali Kitchen
HomeFood Talk ആലൂ വട

ആലൂ വട

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകള്‍;-

ഉരുളക്കിഴങ്ങ്- 5 അഞ്ചെണ്ണം

വെളുത്തുള്ളി-6

പച്ചമുളക്-3

ഇഞ്ചി-ചെറിയ കഷണം

മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍

കായം-ഒരു നുള്ള്

കടുക്

ജീരകം-അര സ്പൂണ്‍

കറിവേപ്പില

മല്ലിയില-ആവശ്യത്തിന്

കടലമാവ്-1 കപ്പ്

ഗോതമ്പുപൊടി-അരക്കപ്പ്

ജീരകപ്പൊടി

മല്ലിപ്പൊടി

മുളകുപൊടി-അര സ്പൂണ്

ഉപ്പ് ആവശ്യത്തിന്

തയാറാക്കുന്ന വിധം;-

ഉരുളക്കിഴങ്ങ് വേവിക്കുക. ഇതിന്റെ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കണം. പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, അല്‍പം മല്ലിയില എന്നിവ ചേര്‍ത്ത് അരയ്ക്കണം. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, ജീരകം,കായപ്പൊടി, കറിവേപ്പില എന്നിവ ഇടുക. ഇതിലേക്ക് പച്ചമുളക്,മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. പിന്നീട് ഉരുളക്കിഴങ്ങു ചേര്‍ത്തുടച്ച് അല്‍പസമയം പാകം ചെയ്യുക. ഗോതമ്പുമാവും കടലമാവും ആവശ്യത്തിന് വെള്ളം ചേര്‍ത്തിളക്കുക. ഇതിലേക്ക് ജീരകവും മസാലപ്പൊടികളും ഉപ്പും ചേര്‍ക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഉരുളക്കിഴങ്ങ് മസാല ചെറിയ ഉരുളകളാക്കുക. ഇത് മാവില്‍ മുക്കി വെളിച്ചെണ്ണയില്‍ വറുത്തു കോരാം. സോസ്, ചട്‌നി എന്നിവ കൂട്ടി ചൂടോടെ കഴിയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *