9 October, 2020
കാരറ്റ് മില്‍ക്ക്

ചേരുവകള്‍;-
കാരറ്റ്- രണ്ട്, തൊലി കളഞ്ഞത്
പാല്- രണ്ട് കപ്പ്
കറുവപട്ട- ഒന്ന്
ഗ്രാമ്പൂ- ഒന്ന്
തേന്‍- ഒരു ടീസ്പൂണ്‍
ആല്‍മണ്ട്- കഷണങ്ങളാക്കിയത്- നാലോ അഞ്ചോ
കുങ്കുമപൂവ്- അല്പം
തയ്യാറാക്കുന്ന വിധം;-
കാരറ്റ് കുക്കറില്‍ നന്നായി വേവിച്ചെടുക്കുക. ഇനി കാരറ്റും ആല്‍മണ്ട് കഷണങ്ങളാക്കിയതും അല്പം വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഇനി പാല് ചൂടാക്കി അതില്‍ കറുവപട്ടയും ഗ്രാമ്പുവും ചേര്‍ത്ത് തിളപ്പിക്കുക. അഞ്ച് മിനിറ്റ് ചെറുതീയില്‍ പാല് തിളപ്പിക്കണം. ഇനി കാരറ്റ് പേസ്റ്റ് ചേര്‍ത്ത് വീണ്ടും നാല് മിനിറ്റ് തിളപ്പിക്കുക. പാല് കുറുകി വരുമ്പോള്‍ കുങ്കുമപ്പൂവ് ചേര്‍ത്ത് ഇറക്കി വയ്ക്കാം. ഇനി ഈ മിശ്രിതം തണുത്തശേഷം ഒരു ബ്ലന്‍ഡറില്‍ തേനും ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക. ഇനി സേര്‍വിങ് ഗ്ലാസിലേക്ക് പകര്‍ന്ന് കുടിക്കാം.