9 October, 2020
ബട്ടർ ഫ്രൈഡ് പൊട്ടെറ്റോ

ചേരുവകൾ
ബട്ടർ- ആറ് ടേബിൾ സ്പൂൺ
ഉരുളക്കിഴങ്ങ്- 2 എണ്ണം ചതുരാകൃതിയിൽ കഷ്ണങ്ങളാക്കിയത്
ഉള്ളി- അരകഷ്ണം
വെളുത്തുള്ളി- രണ്ട്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ നാലര ടേബിൾ സ്പൂൺ ബട്ടറെടുത്ത് ഉരുക്കുക. ഇതിലേക്ക് ചതുരാകൃതിയിൽ മുറിച്ചുവച്ച ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി ഇളക്കുക. ഗോൾഡൻ നിറമാവും വരെ ഇളക്കണം. ഇനി മറ്റൊരു പാത്രത്തിൽ ബാക്കിയുള്ള ഒന്നര ടേബിൾ സ്പൂൺ ബട്ടർ ഉരുക്കി ഉള്ളിയും വെളുത്തുള്ളിയും ചേർത്ത് അഞ്ചുമിനിറ്റോളം ഇളക്കുക. നന്നായി വഴന്നതിനുശേഷം ഉരുളക്കിഴങ്ങ് ചേർക്കാം. പത്തുമിനിറ്റോളം ഇളക്കി വേവിച്ചതിനുശേഷം വാങ്ങിവെക്കാം.