10 October, 2020
പൊട്ടറ്റോ മസാല

ആവശ്യമുള്ളവ
ഉരുളക്കിഴങ്ങ് – കാല്‍ക്കിലോ
സവാള- കാല്‍ക്കിലോ
മല്ലിപ്പൊടി- ഒന്നര ടീസ്പൂണ്‍
മുളക് പൊടി- അര ടീസ്പൂണ്‍
കുരുമുളക് പൊടി- പാകത്തിന്
വെളുത്തുള്ളി – 5-6 കഷ്ണം
ഇഞ്ചി – ഒരു വലിയ കഷ്ണം
പച്ചമുളക് – രണ്ടെണ്ണം
കറിവേപ്പില – രണ്ട് തണ്ട്
എണ്ണ- വറുക്കാന്‍ പാകത്തിന്
തേങ്ങ – കാല്‍ക്കപ്പ്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഉപ്പ് മിക്സ് ചെയ്ത് പത്ത് മിനിട്ട് വെക്കണം. അതിന് ശേഷം ഇത് എണ്ണയില്‍ നല്ലതുപോലെ ഫ്രൈ ചെയ്ത് എടുക്കണം. അതിന് ശേഷം അതേ എണ്ണയിലേക്ക് സവാളയിട്ട് വഴറ്റിയെടുക്കണം. സവാള പകുതി വഴറ്റി വരുമ്പോള്‍ അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയിട്ട് നല്ലതുപോലെ വഴറ്റിയെടുക്കണം. ഇതെല്ലാം നല്ലതു പോലെ സെറ്റ് ആയി വരുമ്പോള്‍ അതിലേക്ക് നമ്മള് വറുത്ത് വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേര്‍ക്കാവുന്നതാണ്. ഇത് മിക്സ് ആയി വരുമ്പോള്‍ ഇതിലേക്ക് മുളക് പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കണം. അതിന് ശേഷം മസാല നല്ലതുപോലെ ചൂടായി വരുമ്പോള്‍ തേങ്ങ ചേര്‍ത്ത് വഴറ്റിയെടുക്കണം. ശേഷം കറിവേപ്പില ചേര്‍ക്കാവുന്നതാണ്.