10 October, 2020
തവ പുലാവ് ഇനി വീട്ടിലും ഉണ്ടാക്കാം

ചേരുവകള്‍ :
ബസുമതി റൈസ് – ഒരു കപ്പ്
സവാള – വലുത് ഒന്ന്
തക്കാളി – ഒരെണ്ണം
മിക്കസ്ഡ് വെജിറ്റബിള്‍സ് – അര കപ്പ് (ക്യാരറ്റ്,ബീന്‍സ്,കോളിഫ്ളവര്‍,ക്യാബേജ് ,ബേബി കോണ്‍സ് ,ക്യാപ്സിക്കം)
ബോയില്‍ഡ് പൊട്ടേറ്റോ – രണ്ടെണ്ണം
ഗ്രീന്‍പീസ് – കാല് കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിള്‍ സ്പൂണ്‍
റെഡ് ചിലി പേസ്റ്റ്- എരിവിന് അനുസരിച്ച് (ചുവന്നമുളകു ചൂടുവെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത ശേഷം അരച്ചെടുത്ത്)
കശ്മീരി മുളകുപൊടി – ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി – ഒരു ടീ സ്പൂണ്‍
പാവ് ബാജി മസാല – ഒരു ടേബിള്‍ സ്പൂണ്‍
ജീരകം – അര ടീസ്പൂണ്‍
ടൊമാറ്റോ കെച്ചപ്പ് / സ്വീറ്റ് ആന്‍ഡ് ഹോട്ട് ചിലി സോസ് – രണ്ടു ടേബിള്‍ സ്പൂണ്‍
നാരങ്ങാ നീര്
മല്ലിയില
മിന്റ് ലീവ്സ്
ബട്ടര്‍
എണ്ണ
ഉപ്പ്
തയാറാക്കുന്ന വിധം :
ഒരു തവയില്‍ അല്‍പ്പം വെണ്ണും എണ്ണയും ചേര്‍ത്ത് അത് ചൂടായിവരുമ്പോള്‍ അതിലേക്ക് ജീരകവും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേര്‍ത്ത് അതിന്റെ പച്ചമണം മാറുന്നത് വരെ ഇളക്കേണ്ടതാണ്. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന സവാളയും അല്‍പ്പം ഉപ്പും ചേര്‍ത്ത് സവാള നല്ലതുപോലെ വഴറ്റിയെടുക്കുക. പിന്നീട് ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന പച്ചക്കറികള്‍ എല്ലാം ചേര്‍ത്ത് നന്നായി ഇളക്കുക. വെജിറ്റബിള്‍സ് നല്ലതുപോലെ വഴറ്റിയതിന് ശേഷം ഇതിലേക്ക്, വേവിച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ,ഗ്രീന്‍പീസ് , റെഡ് ചില്ലി പേസ്റ്റ്, മഞ്ഞള്‍പൊടി ,പാവ് ബാജി മസാല എന്നിവ ചേര്‍ത്ത ശേഷം തക്കാളി ഗ്രേറ്റ് ചെയ്ത് ചേര്‍ക്കേണ്ടതാണ്.
പിന്നീട് തക്കാളിയുടെ പച്ച രുചിമാറി വരുമ്പോള്‍ മുളകുപൊടിയും അതോടൊപ്പം ടൊമാറ്റോ കെച്ചപ്പ് അല്ലെങ്കില്‍ റെഡ് ചിലി സോസ്സും ഉപ്പും ചേര്‍ത്ത് നന്നായി മിക്സ് ചെയുക. ഇതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ വെണ്ണ ചേര്‍ത്ത് ഇളക്കിയ ശേഷം മുന്‍പ് വേവിച്ചു വെച്ചിരിക്കുന്ന ബസുമതി റൈസ് ചേര്‍ത്ത് നല്ലതു പോലെ ഇളക്കുക. അതിനുശേഷം മുകളില്‍ അല്പം നാരങ്ങാ നീര് ഒഴിച്ച്, മല്ലിയിലയും ബട്ടറും, വേണമെകില്‍ രണ്ടു മിന്റ് ലീവ്സും കൊണ്ട് അലങ്കരിച്ച് ചെറുചൂടോടെ വിളമ്പാവുന്നതാണ്.