10 October, 2020
ചില്ലി ഗാര്‍ലിക് പനീര്‍

ചേരുവകള്‍
പനീര്‍
പച്ചമുളക്- നാല്
വെളുത്തുള്ളി- ആറെണ്ണം
വിനാഗിരി- ഒരു ടേബിള്‍സ്പൂണ്‍
പഞ്ചസാര- ഒരു ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
വെള്ളം- ആവശ്യത്തിന്
സവാള- ഒന്ന്
മല്ലിയില- ആവശ്യത്തിന്
മുളക്പൊടി- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
ഗരംമസാല- ഒരു ടീസ്പൂണ്‍
സോയസോസ്- ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
പച്ചമുളക്, വെളുത്തുള്ളി, മല്ലിയില എന്നിവ അരച്ചെടുക്കുക. ഇതിലേക്ക് വിനാഗിരി, പഞ്ചസാര, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ചെറുതീയില്‍ പച്ചമണം മാറി കുറുകുന്നതുവരെ വഴറ്റുക. ഇനി പനീര്‍ ചെറു കഷണങ്ങളാക്കി എടുക്കുക. ഒരു പാനില്‍ പനീര്‍ ഫ്രൈ ചെയ്യാം. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാല, സോയ സോസ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കാം. ഇനി തീ അണച്ച് ആദ്യം തയ്യാറാക്കിയ സോസ് ഒഴിച്ച് കഴിക്കാം.