"> മഹാരാഷ്ട്ര സ്റ്റൈലിൽ സ്പൈസി മുട്ടക്കറി | Malayali Kitchen
HomeRecipes മഹാരാഷ്ട്ര സ്റ്റൈലിൽ സ്പൈസി മുട്ടക്കറി

മഹാരാഷ്ട്ര സ്റ്റൈലിൽ സ്പൈസി മുട്ടക്കറി

Posted in : Recipes on by : Annie S R

മഹാരാഷ്ട്ര സ്റ്റൈലിൽ സ്പൈസി മുട്ടക്കറി തയ്യാറാക്കുന്ന വിധം

ചേരുവകൾ

മുട്ട- അഞ്ചെണ്ണം
വെജിറ്റബിൾ ഓയിൽ- 3 ടേബിൾ സ്പൂൺ
കടലമാവ്- 2 ടേബിൾ സ്പൂൺ
പച്ചമുളക്- രണ്ടെണ്ണം
കറിവേപ്പില- 12 തണ്ട്
വെള്ളം- 500 മില്ലി
ഉപ്പ്- ആവശ്യത്തിന്
​ഗരംമസാലപ്പൊടി- ഒരു പിഞ്ച്
മല്ലിയില- അലങ്കരിക്കാൻ
വെളുത്തുള്ളി- മൂന്ന് അല്ലി
ഇഞ്ചി- ഒരിഞ്ച്
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
മുളകുപൊടി- 1 ടീസ്പൂൺ
പുളി പേസ്റ്റാക്കിയത്- അര ടേബിൾ സ്പൂൺ

തയ്യാറാക്കുന്നവിധം

ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, മുളകുപൊടി, പുളി പേസ്റ്റ് എന്നിവ അൽപം വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുത്ത് പേസ്റ്റ്പരുവത്തിലാക്കുക. ഒരു ബൗളിൽ കടലമാവ് അൽപം വെള്ളം ചേർത്ത് പേസ്റ്റാക്കിയെടുക്കുക. പാനിൽ എണ്ണ ചൂടാക്കി പച്ചമുളകും പകുതി കറിവേപ്പിലയും ചേർത്തിളക്കുക. ശേഷം ഇഞ്ചി വെളുത്തുള്ളി മിശ്രിതം ചേർത്ത് നന്നായി ഇളക്കുക. ഒരു മിനിറ്റോളം വഴറ്റിയതിനുശേഷം വെള്ളംചേർത്ത് രണ്ടുമിനിറ്റ് വെക്കാം. ഇനി ഒരു വിസ്ക് ഉപയോ​ഗിച്ച് കടലമാവ് പേസ്റ്റ് ചേർക്കാം. കട്ട പിടിക്കാത്ത വിധത്തിൽ ഇളക്കണം. അഞ്ചുമിനിറ്റോളം വേവിച്ചതിനുശേഷം ​ഗരംമസാലപ്പൊടി ചേർക്കാം. ഇനി തീയണച്ച് പുഴുങ്ങിവച്ച മുട്ട ചേർക്കാം. ബാക്കിയുള്ള കറിവേപ്പിലയും മല്ലിയിലയും ഉപയോ​ഗിച്ച് അലങ്കരിക്കാം. ചോറിനും ചപ്പാത്തിക്കുമൊപ്പം വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *