10 October, 2020
‘ബട്ടൂര’ ; കുട്ടികൾക്കിനി വീട്ടിലുണ്ടാക്കി നൽകാം

ചേരുവകൾ :
മൈദ – 300 ഗ്രാം
റവ – 50 ഗ്രാം
തൈര് – 3 ടേബിൾ സ്പൂൺ
ഉപ്പ്, പഞ്ചസാര – 3/4 ടീ സ്പൂൺ വീതം
ബേക്കിങ് സോഡ- 1/4 ടീ സ്പൂൺ
നെയ്യ് – 2 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ഈ ചേരുവകളെല്ലാം വലിയ ഒരു പാത്രത്തിലിട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് വളരെ മൃദുലമായി മാവ് കുഴച്ചെടുക്കുക. അര മണിക്കൂർ അടച്ചുവെച്ച ശേഷം വീണ്ടും ഒന്നുകൂടി ഒരു മിനിറ്റ് കുഴച്ചെടുക്കുക. വലിയ ഉരുളകളാക്കി ചെറിയ കട്ടിയിൽ, വലിയ വട്ടത്തിൽ പരത്തി രണ്ട് വശവും സ്വർണവർണ്ണമാവും വരെ എണ്ണയിൽ വറുത്തെടുക്കുക. ചനാ മസാലയ്ക്കൊപ്പം ബട്ടൂര കൂട്ടികഴിക്കാൻ ഏറെ സ്വദാണ് .