"> വെള്ളയപ്പം യീസ്റ്റ് ചേർക്കാതെ ഉണ്ടാക്കാം | Malayali Kitchen
HomeFood Talk വെള്ളയപ്പം യീസ്റ്റ് ചേർക്കാതെ ഉണ്ടാക്കാം

വെള്ളയപ്പം യീസ്റ്റ് ചേർക്കാതെ ഉണ്ടാക്കാം

Posted in : Food Talk, Recipes on by : Sukanya Suresh

 

ചേരുവകൾ
• പച്ചരി – 2 കപ്പ് (500 ml)
• ഉഴുന്ന് – 3 ടേബിൾ സ്പൂൺ
• തേങ്ങ ചിരകിയത് – 1 കപ്പ്
• ചോറ് – 1 കപ്പ്
• ചെറിയ ഉള്ളി – 8 എണ്ണം
• വെളുത്തുള്ളി – 3 അല്ലി
• ജീരകം – 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം…

പച്ചരിയും ഉഴുന്നും കഴുകി വൃത്തിയാക്കി 6 മണിക്കൂർ കുതിരാൻ വയ്ക്കുക.
കുതിർത്തെടുത്ത പച്ചരി–ഉഴുന്ന് മിശ്രിതത്തിലേക്ക് തേങ്ങയും ചോറും ചേർത്ത് അരച്ച് 8 മണിക്കൂർ പുളിയ്ക്കാൻ വയ്ക്കുക.
8 മണികൂറിനു ശേഷം ചെറിയ ഉള്ളിയും വെളുത്തുള്ളിയും ജീരകവും ചതച്ചു ചേർത്ത് ആവശ്യത്തിനുള്ള ഉപ്പും പഞ്ചസാരയും ചേർത്ത് ഇളക്കി നല്ല സൂപ്പർ വെള്ളയപ്പം ചുട്ടെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *