"> ബ്രേക്ഫാസ്റ്റിന് എളുപ്പത്തിൽ ഒരു എഗ്ഗ് സാൻവിച്ച് | Malayali Kitchen
HomeFood Talk ബ്രേക്ഫാസ്റ്റിന് എളുപ്പത്തിൽ ഒരു എഗ്ഗ് സാൻവിച്ച്

ബ്രേക്ഫാസ്റ്റിന് എളുപ്പത്തിൽ ഒരു എഗ്ഗ് സാൻവിച്ച്

Posted in : Food Talk, Recipes on by : Sukanya Suresh

 

ചേരുവകൾ
മുട്ട – 2 പുഴുങ്ങിയത്
കാപ്സിക്കം – 2 ടേബിൾസ്പൂൺ അരിഞ്ഞത്
സവാള – 2 ടേബിൾസ്പൂൺ അരിഞ്ഞത്
സ്പ്രിങ് ഒണിയൻ – 1 ടേബിൾസ്പൂൺ
മയോണൈസ്‌ – 2 ടേബിൾസ്പൂൺ
ടൊമാറ്റോ സോസ് – 1ടീസ്പൂൺ
കുരുമുളക് പൊടി – 1/4 ടീസ്പൂൺ
ഉപ്പ് – 1/2 ടീസ്പൂൺ
ചീസ് സ്ലൈസ് – 3 എണ്ണം
ബട്ടർ – 1 ടേബിൾസ്പൂൺ
ബ്രഡ് – 6 എണ്ണം

തയാറാക്കുന്ന വിധം
മുട്ട പുഴുങ്ങിയത് ചെറുതായി അരിഞ്ഞെടുക്കുക . ഇത് ഒരു ബൗളിലേക്ക് മാറ്റുക, ഇതിലേക്ക്‌ കാപ്സിക്കം അരിഞ്ഞത്, സവാള അരിഞ്ഞത് , സ്പ്രിങ് ഒണിയൻ അരിഞ്ഞത്, മയോണൈസ്‌, ടൊമാറ്റോ സോസ്, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക .ഈ മിക്സ് ബ്രഡിൽ നന്നായി തേച്ച് പിടിപ്പിക്കുക. മുകളിൽ ഒരു ചീസ് സ്ലൈസ് വെച്ച് വേറൊരു ബ്രഡ് വച്ച് അടയ്ക്കുക . ചൂടായ തവയിൽ ബട്ടർ തേയ്ക്കുക, തയാറാക്കിയ ബ്രഡ് ചൂടായ തവയിൽ വച്ച് രണ്ട് വശവും മൊരിച്ചെടുത്താൽ സ്വാദിഷ്ടമായ മുട്ട സാൻവിച്ച് തയാർ.

Leave a Reply

Your email address will not be published. Required fields are marked *