"> രുചികരമായ സാമ്പാർ സാദം | Malayali Kitchen
HomeFood Talk രുചികരമായ സാമ്പാർ സാദം

രുചികരമായ സാമ്പാർ സാദം

Posted in : Food Talk, Recipes on by : Sukanya Suresh

 

ചേരുവകൾ
പച്ചരി / പൊന്നിയരി – 1 കപ്പ്
തുവരപരിപ്പ് – 3/4 കപ്പ്
ഉപ്പ് – ആവശ്യത്തിന്
നെയ്യ് – 1 ടീസ്പൂൺ + 2 ടേബിൾസ്പൂൺ
വെള്ളം – 5 കപ്പ് + 2 കപ്പ്
വറ്റൽ മുളക് – 20 എണ്ണം ( എരിവ് അനുസരിച്ച് മാറ്റം വരുത്താം)
മല്ലി – 1 1/2 ടേബിൾസ്പൂൺ
കറുവപട്ട – 1 ചെറിയ കഷ്ണം
പെരുഞ്ചീരകം – 1 ടീസ്പൂൺ
ജീരകം – 1 ടീസ്പൂൺ
കുരുമുളക് – 1 ടീസ്പൂൺ
ചനാ ദാൽ – 1 1/2 ടേബിൾസ്പൂൺ
ഉഴുന്ന് പരിപ്പ് – 11/2 ടീസ്പൂൺ
വെളിച്ചെണ്ണ – 1 ടീസ്പൂൺ
നാളികേരം – 1/4 കപ്പ്
മുരിങ്ങക്കോൽ – 1 എണ്ണം
ചെറിയ ഉള്ളി – 8 – 10 എണ്ണം
ബീൻസ് – 3 – 4 എണ്ണം
സവാള – 1
കാരറ്റ് – 1
തക്കാളി – 2 എണ്ണം
ഉരുളക്കിഴങ്ങ് – 1 എണ്ണം
പച്ചമുളക് – 2 എണ്ണം
വഴുതനങ്ങാ – 2 എണ്ണം
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
ഉലുവാ പൊടിച്ചത് – 1/4 ടീസ്പൂൺ
കായംപൊടിച്ചത് – 1/4 ടീസ്പൂൺ + 1/4 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 – 1/2 ടീസ്പൂൺ
പുളി – നെല്ലിക്കാ വലുപ്പത്തിൽ (പുളി വെള്ളത്തിൽ കുതിർത്ത് എടുക്കാം)
മല്ലിയില
കടുക് – 1 ടീസ്പൂൺ
കശുവണ്ടിപരിപ്പ് – 25 ഗ്രാം
തയാറാക്കുന്ന വിധം
പൊന്നിയരിയും തുവരപരിപ്പും ഉപ്പും നെയ്യും അഞ്ച് കപ്പ് വെള്ളം ചേർത്ത് പ്രഷർ കുക്കറിൽ 4 വിസിൽ വരെ നന്നായി വേവിക്കണം. കുഴഞ്ഞ പരുവത്തിൽ കിട്ടണം.

പിരിയൻ മുളക്, മല്ലി, പട്ട, പെരുംഞ്ചീരകം, നല്ലജീരകം, കുരുമുളക്, കടലപരിപ്പ്, ഉഴുന്ന് എന്നിവ ഒരു ഫ്രൈയിങ് പാനിൽ ഓരോന്നായി വറുത്ത് എടുക്കാം. കാൽകപ്പ് തേങ്ങയും ചെറുതായി വറുത്തെടുക്കാം. ഇത് എല്ലാം ചൂട് കുറഞ്ഞ ശേഷം മിക്സിയിൽ അരച്ച് എടുക്കാം.
എടുത്ത് വച്ചിരിക്കുന്ന പച്ചക്കറികൾ ചെറിയ കഷ്ണങ്ങളാക്കുക.
ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി, ഉലുവയും കായപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർക്കാം. ഇതിലേക്ക് ചെറിയ ഉള്ളിയും സവാളയും ചേർത്ത് വഴറ്റാം. രണ്ട് പച്ചമുളകും ഇതിലേക്ക് ചേർക്കാം. അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ എല്ലാം ഇതിൽ ചേർത്ത് അഞ്ച് മിനിറ്റ് വഴറ്റാം. വറത്തു വച്ചിരിക്കുന്ന മസാല പേസ്റ്റും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർക്കാം. ഇത് നന്നായി തിളച്ച് പച്ചക്കറികൾ വേവിച്ച് എടുക്കണം. മുക്കാൽ വേവാകുമ്പോൾ പുളി പിഴിഞ്ഞത് ചേർക്കാം. ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ചോറ് – പരിപ്പ് മിശ്രിതം ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കണം. മല്ലിയിലയും ചേർക്കാം.
ചൂടാക്കിയ നെയ്യിൽ കടുക്, കറിവേപ്പില, കശുവണ്ടിപരിപ്പ്, കായപ്പൊടി എന്നിവ വറുത്ത് സാമ്പാർ സാദത്തിന് മുകളിൽ ചേർത്ത് വിളമ്പാം

Leave a Reply

Your email address will not be published. Required fields are marked *