"> പനീർ കൊണ്ട് ലഡു | Malayali Kitchen
HomeRecipes പനീർ കൊണ്ട് ലഡു

പനീർ കൊണ്ട് ലഡു

Posted in : Recipes on by : Annie S R

പനീർ കൊണ്ട് ലഡു തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.

ചേരുവകൾ

1) പനീർ – ഒരു കപ്പ്
2) പാൽ – കാൽ കപ്പ്
3) കണ്ടെൻസ്ഡ് മിൽക്ക് – കാൽ കപ്പ്
4) ഏലക്ക പൊടി – 1 നുള്ള്
5) വാനില എസ്സെൻസ് – 1 തുള്ളി
6) പഞ്ചസാര – രണ്ടു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു മിക്സർ ജാറിൽ ഒരു കപ്പ് ക്രമ്പിൾ ചെയ്ത പനീർ, പാൽ, കണ്ടെൻസ്ഡ് മിൽക്ക്, ഏലക്കാപ്പൊടി, വാനില എസ്സെൻസ്, പഞ്ചസാര ഇവ ചേർത്ത് അടിച്ചു പേസ്റ്റാക്കുക. ഒരു സോസ് പാനിൽ ഈ പേസ്റ്റ് ഒഴിച്ച് ചെറു തീയിൽ ചൂടാക്കുക. തുടർച്ചയായി നല്ലവണ്ണം സൈഡിൽ പിടിക്കാത്ത രീതിയിൽ ഇളക്കി കൊടുക്കുക. ഈ പേസ്റ്റ് ഒരു മാവിന്റെ പരുവത്തിൽ ആയാൽ സ്റ്റൗവ് ഓഫ് ചെയ്ത്‌ ചൂടാറാൻ വെയ്ക്കാം. തണുത്ത ശേഷം ബോൾ ഷേപ്പിൽ ഉരുട്ടി പിസ്ത വെച്ച് ഗാർണിഷ് ചെയ്ത്‌ സെർവ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *