"> മുട്ട നിറച്ച് മോമോസ് | Malayali Kitchen
HomeRecipes മുട്ട നിറച്ച് മോമോസ്

മുട്ട നിറച്ച് മോമോസ്

Posted in : Recipes on by : Annie S R

മുട്ട നിറച്ച് മോമോസ് തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.

ചേരുവകൾ

മൈദ- ഒരുകപ്പ്
എണ്ണ- ആവശ്യത്തിന്
മുട്ട- മൂന്നണ്ണം
ഉപ്പ്- ആവശ്യത്തിന്
വെള്ളം കുഴയ്ക്കാൻ
സവാള- രണ്ടെണ്ണം
പച്ചമുളക്- രണ്ടെണ്ണം
വെളുത്തുള്ളി- പത്ത് അല്ലി
ഇഞ്ചി- ഒരിഞ്ച്
മല്ലിയില- ഒരു തണ്ട്
കുരുമുളക്- ഒരു ടീസ്പൂൺ
​ഗരംമസാല- അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

മൈദ ആവശ്യത്തിന് വെള്ളവും എണ്ണയും ഉപ്പും ചേർത്ത് കുഴച്ചുവെക്കുക. ഇരുപതു മിനിറ്റ് മൂടിവെക്കാം. ഈ സമയം ഫില്ലിങ് തയ്യാറാക്കാം. എണ്ണയൊഴിച്ച് സവാളയും പച്ചമുളകും അരിഞ്ഞുവച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. ഇനി ഇതിലേക്ക് സവാള ചേർത്ത് വഴറ്റാം. ശേഷം മുട്ട പൊട്ടിച്ച് ചിക്കിയെടുക്കുക. ഇതിലേക്ക് ​ഗരംമസാലയും കുരുമുളകുപൊടിയും ചേർത്തിളക്കുക. മല്ലിയില ചേർത്ത് വാങ്ങിവെക്കാം. ഇനി മൈദ ചെറിയ വട്ടത്തിൽ പരത്തിയെടുത്ത് ഫില്ലിങ് നിറച്ച് അരികുകൾ മടക്കി യോജിപ്പിക്കുക. ശേഷം ഓരോന്നായി ഇപ്രകാരം ചെയ്തെടുത്ത് പതിനഞ്ചു മിനിറ്റോളം ആവിയിൽ പുഴുങ്ങിയെടുക്കുക. സോസ് ഉപയോ​ഗിച്ച് കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *