"> മിക്സെഡ് വെജിറ്റബിള്‍ തീയല്‍ | Malayali Kitchen
HomeRecipes മിക്സെഡ് വെജിറ്റബിള്‍ തീയല്‍

മിക്സെഡ് വെജിറ്റബിള്‍ തീയല്‍

Posted in : Recipes on by : Sukanya Suresh

ആവശ്യമായ ചേരുവകൾ

ഉരുളക്കിഴങ്ങ് – 2 ( ചെറിയ ചതുര കഷണങ്ങള്‍ ആക്കുക )

പടവലങ്ങ – 50 ഗ്രാം ( ചെറിയ ചതുര കഷണങ്ങള്‍ ആക്കുക )

മുരിങ്ങക്ക – 1 ( ചെറിയ ചതുര കഷണങ്ങള്‍ ആക്കുക )

മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍

വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍

(2)പുളിവെള്ളം – പാകത്തിന് (ചെറിയ നെല്ലിക്ക വലുപ്പത്തില്‍ പുളി വെള്ളത്തില്‍ ഇട്ട് പിഴിഞ്ഞ് എടുക്കുക )

(3)ഉപ്പ് – പാകത്തിന്

അരപ്പിനു ആവശ്യമായ സാധനങ്ങള്‍
തേങ്ങ പൊടിയായി തിരുമ്മിയത്‌ – അര മുറി തേങ്ങയുടെ

മല്ലിപൊടി / ഉണക്കമല്ലി – 2 ടി സ്പൂണ്‍

മുളക് പൊടി/വറ്റല്‍ മുളക് – 1 അര ടി സ്പൂണ്‍ /4 എണ്ണം

താളിക്കാന്‍ ആവശ്യമായ സാധനങ്ങള്‍
എണ്ണ – 2 ടി സ്പൂണ്‍

കടുക് – ഒരു നുള്ള്

വറ്റല്‍ മുളക് – 2

കുഞ്ഞുള്ളി വട്ടത്തില്‍ അരിഞ്ഞത്‌ – 1 ടി സ്പൂണ്‍

കറിവേപ്പില – 1 തണ്ട്

തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉള്ളിയും ഉരുളക്കിഴങ്ങും പടവലങ്ങയും വഴറ്റി എടുക്കുക .ഇതില്‍ മുരിങ്ങ കോലും മഞ്ഞളപൊടിയും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് അടച്ചു വേവിക്കുക . മറ്റൊരു ചുവടു കട്ടിയുള്ള ചീന ചട്ടിയില്‍ തേങ്ങ വറുക്കുക .തേങ്ങ മൂത്ത് മണം വരുമ്പോള്‍ മല്ലി ,മുളക് പൊടികള്‍ ചേര്‍ത്ത് നല്ല ബ്രൌണ്‍ നിറം ആകുന്ന വരെ വറുത്തു കോരുക .ഈ ചേരുവകള്‍ എല്ലാം കൂടി മയത്തില്‍ അരച്ച് എടുക്കുക .ഉള്ളിയും പൊട്ടട്ടോയും മുക്കാല്‍ വേവാകുമ്പോള്‍ തേങ്ങ അരച്ചത്‌ ചേര്‍ക്കുക .പുളിവെള്ളം ചേര്‍ക്കുക .ഉപ്പ് ആവശ്യത്തിനു ക്രമീകരിക്കുക.കറി ഇടത്തരം അയവിലാകുമ്പോള്‍ വാങ്ങണം .ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,കുഞ്ഞുള്ളി ,വറ്റല്‍ മുളക് ,കറിവേപ്പില ഇവ യഥാക്രമം ഇട്ട് മൂക്കുമ്പോള്‍ കറിയില്‍ ഉലര്‍ത്തി ഒഴിക്കുക.

Leave a Reply

Your email address will not be published. Required fields are marked *