"> തന്തൂരി സോയ ചാപ്പ് : ഒരു നോർത്ത് ഇന്ത്യൻ ഭക്ഷണം | Malayali Kitchen
HomeFood Talk തന്തൂരി സോയ ചാപ്പ് : ഒരു നോർത്ത് ഇന്ത്യൻ ഭക്ഷണം

തന്തൂരി സോയ ചാപ്പ് : ഒരു നോർത്ത് ഇന്ത്യൻ ഭക്ഷണം

Posted in : Food Talk, Recipes on by : Sukanya Suresh

 

ചേരുവകൾ

തൈര് – 1 കപ്പ് (വലുത് )
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
മല്ലി പൊടി – 1 ടേബിൾ സ്പൂൺ
കാശ്മീരി മുളകുപൊടി -1 ടേബിൾ സ്പൂൺ
ഗരം മസാല – 1 /2 ടേബിൾ സ്പൂൺ
തന്ദൂരി മസാല – 1 ടേബിൾ സ്പൂൺ
നാരങ്ങാ നീര് – 1 ടേബിൾ സ്പൂൺ
റിഫൈൻഡ് വെജിറ്റൽ ഓയിൽ – 2 ടേബിൾ സ്പൂൺ
സോയ ചാപ് – 500 ഗ്രം
ചാട്ട് മസാല – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…

സോയ ചാപ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വെക്കുക
ഒരു ബൗൾ എടുത്ത് അതിലേക് തൈരൊഴിക്കുക .
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മല്ലിപൊടി, മുളകുപൊടി, തന്ദൂരി മസാല, ഗരം മസാല , നാരങ്ങാ നീര് , ഉപ്പ്, ഓയിൽ എന്നിവയെല്ലാം ചേർത്ത നല്ലപോലെ മിക്സ് ചെയ്യുക .
സോയ ചാപ്സ് കൂടി ഇട്ടു നല്ലപോലെ ഇളക്കി ചേർക്കുക .
2 -4 മണിക്കൂർ ഇത് ഫ്രിഡ്ജിൽ വെക്കുക
ഇത് ഒരു കമ്പിയിൽ കോർത്തിട്ട് പാനിലോ നേരിട്ട് തീയിലോ ഇട്ടു വറത്തെടുക്കുക .
അല്ലെങ്കിൽ ഓവനിൽ വെച്ച് മൊരിഞ്ഞു ബ്രൗൺ നിറമാകുമ്പോൾ ചാട്ട് മസാല തൂവി കൊടുക്കുക .
സവാള വട്ടത്തിൽ അരിഞ്ഞതും നാരങ്ങാ മുറിച്ചു വെച്ചതും വെച്ചു അലങ്കരിക്കുക .

Leave a Reply

Your email address will not be published. Required fields are marked *