"> മിക്സ്ചർ ഉണ്ടാക്കുന്ന വിധം | Malayali Kitchen
HomeRecipes മിക്സ്ചർ ഉണ്ടാക്കുന്ന വിധം

മിക്സ്ചർ ഉണ്ടാക്കുന്ന വിധം

Posted in : Recipes on by : Annie S R

ചായയ്ക്കൊപ്പം അൽപം എരിവുകലർന്ന മിക്സ്ചർ കൂടിയുണ്ടെങ്കിൽ മറ്റൊന്നും വേണ്ട. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള മിക്സ്ചറിനായി ഇനി ബേക്കറിയിൽ പോവേണ്ടതില്ല. അൽപമൊന്നു മിനക്കെട്ടാൽ വീട്ടിൽ തന്നെ ഉണ്ടാക്കാം.

ചേരുവകൾ

കടലമാവ് -1/2 kg
പൊട്ടുകടല -100 gm
പച്ച കപ്പലണ്ടി -100 gm
ഗ്രീൻബീന്സ് – 50 gm
വെളുത്തുള്ളി -3 എണ്ണം (തൊലികയാതെ ചതച്ചെടുക്കുക )
വേപ്പില – രണ്ട് ഇതൾ
ഉപ്പ് – ആവശ്യത്തിന്
കായം – ഒരു നുള്ള്
ഓയിൽ -1/2 kg
മുളകുപൊടി – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

കടലമാവ് 3/4 ഭാഗം എടുത്തു കായം, ഉപ്പ്,ഇത്തിരി മുളകുപൊടി എന്നിവ ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായി കുഴച്ചു ഇടിയപ്പം ഉണ്ടാക്കാൻ കുഴകുന്നത് പോലെ കുഴച്ചു വെക്കുക. ബാക്കിയുള്ള കടലമാവിലേക്ക് ഉപ്പ് ചേർത്ത് വെള്ളം ഒഴിച്ച് ലൂസ് പരുവത്തിൽ നന്നായി കലക്കിവെക്കുക്ക. ഒരു പാനിൽ ഓയിൽ ഒഴിച്ച് നന്നായി തിളച്ചു വരുമ്പോൾ വെളുത്തുള്ളി ഇട്ടു വറുത്തുകോരുക, അത് മാറ്റിവെക്കുക. കപ്പലണ്ടി, പൊട്ടുകടല, ഗ്രീൻ പീസ്, വേപ്പില എല്ലാം ഇതുപോലെ വറുത്തുകോരി മാറ്റി വെക്കുക. ഇനി നമ്മൾ കുഴച്ചുവെച്ചിരിക്കുന്ന മാവ് ഇടിയപ്പം അച്ചിൽ ഇട്ടു ഓയിലിൽ പൊരിച്ചെടുക്കുക, അത് മാറ്റിവെക്കുക. കലക്കി വെച്ചിരിക്കുന്ന മാവ് നിറയെ ഓട്ടകൾ ഉള്ള ഒരു പത്രത്തിൽ ഒഴിച്ച് തിളച്ചുകൊണ്ടിരിക്കുന്ന ഓയിലിൽ വറുത്തുകോരുക. ഈ വറുത്തുകോരിയ സാധനങ്ങൾ എല്ലാം ഒരു മൂടി ഉള്ള പാത്രത്തിലേക്കോ, ഒരു കവറിലേക്കോ ഇട്ട് ഒരു നുള്ള് ഉപ്പും കായവും മുളകുപൊടിയും എല്ലാം ചേർത്ത് ചൂടുപോകുന്നതിനു മുന്നേ തന്നെ അടപ്പ് ഇട്ടു നന്നായി കുലുക്കി യോജിപ്പിക്കുക. മിക്സചർ തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *