"> ചൂടോടെ വിളമ്പാം വഴുതനങ്ങ ഫ്രൈ | Malayali Kitchen
HomeRecipes ചൂടോടെ വിളമ്പാം വഴുതനങ്ങ ഫ്രൈ

ചൂടോടെ വിളമ്പാം വഴുതനങ്ങ ഫ്രൈ

Posted in : Recipes on by : Annie S R

വെജും നോണ്‍വെജും ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരുപോലെ കഴിക്കാവുന്ന വിഭവമാണ് വഴുതനങ്ങ ഫ്രൈ. സ്‌നാക്‌സായോ ചോറിനും ഫ്രൈഡ്‌റൈസിനും ചപ്പാത്തിക്കും ഒപ്പമോ എല്ലാം നല്ലൊരു കോമ്പിനേഷനാണ് ഇത്. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വഴുതനങ്ങ ഫ്രൈ പരീക്ഷിച്ചാലോ

ചേരുവകള്‍

വഴുതനങ്ങ- രണ്ടെണ്ണം
മുളക്‌പൊടി- ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ- രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
അരിപ്പൊടി- ഒരു ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
വെളുത്തുള്ളി ചതച്ചത്- അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം

വഴുതനങ്ങ അരയിഞ്ച് കനത്തില്‍ വട്ടത്തില്‍ കഷണങ്ങളാക്കുക. ഉപ്പ് മഞ്ഞള്‍പ്പൊടി, മുളകുപൊടി വെളുത്തുള്ളി എന്നിവ നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം വഴുതനങ്ങയില്‍ പുരട്ടണം. ഇനി പാനില്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ വഴുതനങ്ങ അരിപ്പൊടിയില്‍ മുക്കി വറുത്തെടുക്കാം. ചൂടോടെ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *