12 October, 2020
ഊണ് കെങ്കേമമാക്കാന്‍ മത്തിപീര

ആവശ്യമുള്ള ചേരുവകൾ
മത്തി- 500 ഗ്രാം
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- ഒരു ടീസ്പൂൺ
ചുവന്നുള്ളി- 100 ഗ്രാം
പച്ചമുളക്- 20 ഗ്രാം
കറിവേപ്പില- ആവശ്യത്തിന്
തേങ്ങ- ഒന്ന്
തയ്യാറാക്കുന്ന വിധം
മത്തി വൃത്തിയാക്കി വയ്ക്കുക. ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം മത്തി അതിൽ ഇടുക. മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് മത്തി വേവിക്കാം. ചുവന്നുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ മിക്സിയിലിട്ട് ചതച്ചെടുക്കുക. വേവിച്ച മത്തിയിലേക്ക ഈ ചേരു ചേർത്ത ഇളക്കാം. പച്ചമണം മാറിയാൽ തീ കെടുത്താം. ഒരുപാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിൽ കറിവേപ്പിലയിട്ട് വാട്ടിയ ശേഷം പീരയുടെ മുകളിൽ ഒഴിക്കാം.