"> മത്തങ്ങ പച്ചടി | Malayali Kitchen
HomeRecipes മത്തങ്ങ പച്ചടി

മത്തങ്ങ പച്ചടി

Posted in : Recipes on by : Sukanya Suresh

ചേരുവകൾ
തൈര് – ഒരു കപ്പ്‌ പുളിയില്ലാത്തത്
മത്തങ്ങ ചെറുതായി അരിഞ്ഞത് – കാല്‍ കിലോ
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
ഉപ്പ് – പാകത്തിന്
പച്ചമുളക് – 2

അരപ്പിനു വേണ്ട സാധനങ്ങള്‍

വെളുത്തുള്ളി – രണ്ട് അല്ലി
തേങ്ങ – അര മുറി തേങ്ങ ചിരവിയത്
കടുക് – അര ടി സ്പൂണ്‍
ജീരകം – ഒരു നുള്ള്
കുഞ്ഞുള്ളി – 6

താളിക്കാന്‍

വെളിച്ചെണ്ണ – ഒരു ടി സ്പൂണ്‍
കടുക് – ഒരു നുള്ള്
വറ്റല്‍ മുളക് – 2
കറിവേപ്പില – ഒരു തണ്ട്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ മത്തങ്ങാ കഷണങ്ങളും പച്ചമുളകും മഞ്ഞള്‍പ്പൊടിയും കുറച്ചു വെള്ളം ചേര്‍ത്ത് വേവിക്കുക .
തേങ്ങയുടെ കൂടെ കുഞ്ഞുള്ളി ,ജീരകം ,കടുക് ,വെളുത്തുള്ളി (വെളുത്തുള്ളി ടേസ്റ്റ് ഇഷ്ടമില്ലെങ്കില്‍ ചേര്‍ക്കേണ്ട ആവശ്യമില്ല ) ഇവ നല്ല പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക .ഈ അരപ്പ് വെന്ത മത്തങ്ങാ കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക .ആവി വരുമ്പോള്‍ ഉടച്ച തൈര് ചേര്‍ത്ത് തീ അണക്കുക.മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,വറ്റല്‍ മുളക് ,വേപ്പില വറുത്തു
താളിക്കുക .മത്തങ്ങാ പച്ചടി തയ്യാര്‍ .

Leave a Reply

Your email address will not be published. Required fields are marked *