13 October, 2020
രുചി വിസ്മയം തീർത്ത് വറുത്തരച്ച ചിക്കൻ കറി

ചേരുവകൾ
ചിക്കൻ – 1 കിലോഗ്രാം
സവാള – 4 എണ്ണം
ഇഞ്ചി – ഒരിഞ്ചു കഷണം
വെളുത്തുള്ളി- 10 അല്ലി
പച്ചമുളക്-4
കറിവേപ്പില
തക്കാളി- ഒന്ന്
ഉപ്പ്- ആവശ്യത്തിന്
വറുത്ത്അരയ്ക്കാൻ ആവശ്യമുള്ളചേരുവകൾ
തേങ്ങ -ഒരു മുറി
മല്ലി – ഒരു ടേബിൾ സ്പൂൺ
ഉണക്ക മുളക് – 4
പെരുംജീരകം – 1/2 ടീ സ്പൂണ്
ഏലയ്ക്കായ – 2
ഗ്രാമ്പു – 2
പട്ട – ഒരു കഷണം
കുരുമുളക് – 1 ടീ സ്പൂണ്
ഇഞ്ചി- ഒരിഞ്ചു കഷണം
വെളുത്തുള്ളി- 10 അല്ലി
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാനിൽ മഞ്ഞൾപ്പൊടി ഒഴികെയുള്ള ചേരുവകൾ ചെറിയ തീയിൽ വറുത്തെടുക്കാം. തേങ്ങ ബ്രൗൺ നിറമാകുമ്പോൾ ഓഫ് ചെയ്തു മഞ്ഞൾപ്പൊടിയും ചേർത്തിളക്കി തണുക്കുമ്പോൾ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.മറ്റൊരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണചൂടാക്കി നീളത്തിൽ അരിഞ്ഞ സവാള, ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി ,പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. സവാള നിറം മാറി എണ്ണ തെളിഞ്ഞു തുടങ്ങുമ്പോൾ അരച്ചുവച്ച മസാലയും ചിക്കനും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി എല്ലാം കൂടി നന്നായി യോജിച്ച് വരുമ്പോൾ മുക്കാൽ കപ്പ് തിളച്ചവെള്ളം ഒഴിക്കുക.അടച്ചു വച്ച് ചെറിയ തീയിൽ 15 മിനിറ്റ് വേവിക്കണം. ഇനി ഇതിലേക്ക് നീളത്തിൽ അരിഞ്ഞ തക്കാളി ചേർത്ത് 5 മിനിറ്റ് കൂടി വേവിച്ചശേഷം തീ ഓഫ് ചെയ്യാം.