13 October, 2020
പിയാനോ ചിക്കൻ സാൻവിച്ച്

ചേരുവകൾ
വൈറ്റ് ബ്രഡ് – 6 കഷണം
ബ്രൗൺ ബ്രഡ് -2 കഷണം
ബോൺലെസ് ചിക്കൻ – 200 ഗ്രാം
സവാള ചെറുതായി അരിഞ്ഞത് – 1/2 കപ്പ്
കാരറ്റ് ഗ്രേറ്റ് ചെയ്തത് – 1/2 കപ്പ്
ലെറ്റൂസ് അരിഞ്ഞത് -1/2 കപ്പ്
മയോണൈസ്- 1/2 കപ്പ്
സണ്‍ഫ്ലവർ ഓയിൽ – 2 ടേബിൾസ്പൂൺ
കുരുമുളക് പൊടി – 1ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ചീസ് -3 സ്ലൈസ്
തയാറാക്കുന്ന വിധം
ചിക്കൻ 1/2 ടേബിൾസ്പൂൺ കുരുമുളകുപൊടിയും 1/4 കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക. വേവിച്ച ചിക്കന്‍ തണുത്ത ശേഷം മിൻസ് ചെയ്തെടുക്കുക.ഒരു പാനിൽ 2 ടേബിൾസ്പൂൺ സണ്‍ഫ്ലവർ ഓയിൽ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. സവാള വഴന്നു വരുമ്പോൾ ഗ്രേറ്റ് ചെയ്ത കാരറ്റ് ചേർത്ത് വഴറ്റുക. ഇതു വഴന്നു വരുമ്പോൾ 1/2 ടേബിൾസ്പൂൺ കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക . വഴറ്റിയ കൂട്ട് മിൻസ് ചെയ്ത് ചിക്കനിലേക്ക് ചേർക്കുക ചെറുതായി അരിഞ്ഞ ലെറ്റൂസും മയോണൈസും ചിക്കനിലേക്ക് ചേർത്ത് യോജിപ്പിക്കുക. സാൻവിച്ച് ഫില്ലിങ്ങ് റെഡി.വൈറ്റ് ബ്രഡിന്റെ നാലു വശത്തുനിന്നും ബ്രൗൺ ഭാഗം മുറിച്ചു മാറ്റാം.വൈറ്റ് ബ്രഡിന്റെ ഒരു പീസിൽ ആദ്യം ചീസിന്റെ ഒരു സ്ലൈസ് വയ്ക്കുക. മറ്റൊരു വൈറ്റ് ബ്രഡ് കൊണ്ട് കവർ ചെയ്യുക . ബാക്കി ബ്രഡ് പീസും ഇതുപോലെ സെറ്റ് ചെയ്യുക .ഇതു നീളത്തിൽ മുറിച്ച് പിയാനോയുടെ വൈറ്റ് കീയായി സെറ്റ് ചെയ്യുക. ബ്രൗൺ ബ്രഡിന്റെ നാല് വശവും കട്ട് ചെയ്തു മാറ്റുക.ബൗൺ ബ്രഡിൽ നിന്ന് പിയാനോയുടെ ബ്ലാക്ക് കീയുടെ ആകൃതിയിൽ കട്ട് ചെയ്ത് എടുക്കുക. ഇതിന്റെ ഒരു വശത്ത് മയൊണൈസ് തേയ്ക്കുക. ഇത് നിരത്തിവച്ചിരിക്കുന്ന വൈറ്റ് ബ്രഡ് കഷണങ്ങളുടെ മുകളിൽ വയ്ക്കാം. ചിക്കന്‍ പിയാനോ സാൻവിച്ച് റെഡി.