13 October, 2020
ചോക്ലേറ്റ് രുചികളെ തള്ളിമാറ്റി ഉപ്പും മുളകും രുചിക്കും പേരയ്ക്ക ഐസ് ക്രീം

ചേരുവകൾ
പേരയ്ക്ക (നന്നായി പഴുത്തത് ) -4 എണ്ണം
പഞ്ചസാര (പൊടിച്ചത് )-1/4 കപ്പ്
ഫ്രഷ് ക്രീം – 1 കപ്പ്
പാൽപ്പൊടി – 2 ടേബിൾ സ്പൂൺ
കണ്ടൻസ്ഡ് മിൽക്ക് – 1/4 കപ്പ്
ഉപ്പ് മുളകുപൊടി മിക്സ് ചെയ്തത് – 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
പേരയ്ക്ക തൊലിയും കുരുവും കളഞ്ഞു കഷണങ്ങളാക്കിയ ശേഷം പഞ്ചസാര പൊടിച്ചതും കണ്ടൻസ്ഡ് മിൽക്കും പാൽപ്പൊടിയും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. ഫ്രഷ് ക്രീം ബീറ്ററോ മിക്സിയോ ഉപയോഗിച്ച് നന്നായി അടിച്ചെടുത്ത് അരച്ചെടുത്ത പേരയ്ക്ക മിശ്രിതത്തിൽ കലർത്തുക. ഇത് ഒരു രാത്രി മുഴുവൻ ഫ്രീസറിൽ വച്ചു തണുപ്പിക്കുക. ഉപയോഗിക്കുമ്പോൾ ഉപ്പും മുളകുപൊടിയും കലർത്തി മുകളിൽ വിതറി ഉപയോഗിക്കാം